BCCI's highest-paid player| ബിസിസിഐയുടെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ കളിക്കാരൻ കോഹ്ലി അല്ല; അത് ബും ബും ...ബുംറ

Last Updated:

രോഹിത് ശർമ ആദ്യ അഞ്ച് സ്ഥാനങ്ങളിലില്ല

ബിസിസിഐയുടെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ കളിക്കാരുടെ പട്ടികയിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ മറികടന്ന് പേസർ ജസപ്രീത് ബുംറ. ഈ വർഷം തുടക്കത്തിൽ രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിവന്ന ബുംറയ്ക്ക് 2020ൽ പ്രതിഫലമായി ലഭിച്ചത് 1.38 കോടി രൂപയാണ്. ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റുകൾ കൂടി കളിച്ചിരുന്നെങ്കിൽ വിരാട് കോഹ്ലിക്ക് ബുംറയെ മറികടന്ന് പട്ടികയിൽ മുന്നിലെത്താമായിരുന്നു.
എ+ കരാറിലുള്ള മൂന്ന് കളിക്കാരിൽ ഒരാളായ ബുംറ നാല് ടെസ്റ്റുകളും ഒൻപത് ഏകദിനങ്ങളും 8 ടി20 മത്സരങ്ങളുമാണ് 2020ൽ കളിച്ചത്. ഓരോ ടെസ്റ്റ് മത്സരത്തിനും 15 ലക്ഷമാണ് ബുംറയ്ക്ക് ലഭിക്കുന്നത്. ഏകദിന മത്സരങ്ങൾക്ക് ആറ് ലക്ഷവും. ടി 20 മത്സരങ്ങൾക്ക് മൂന്ന് ലക്ഷം രൂപയാണ് എല്ലാ കളിക്കാർക്കും ലഭിക്കുന്നത്. വാർഷിക കരാർ തുക കൂടാതെ മത്സരങ്ങളിൽ നിന്ന് ബുംറ ഈ വർഷം നേടിയത് 1.38 കോടി രൂപയാണ്.
advertisement
കോഹ്ലി ഈ വർഷം മൂന്ന് ടെസ്റ്റുകളും 9 ഏകദിനങ്ങളും 10 ടി20 മത്സരങ്ങളുമാണ് കളിച്ചത്. ഈ വർഷം നേടിയത് 1.29 കോടി രൂപയും. ഇന്ന് ആരംഭിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റ് കൂടി കളിച്ചിരുന്നെങ്കിൽ കോഹ്ലി ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി തുടർന്നേനെ.
advertisement
രവീന്ദ്ര ജഡേജയ്ക്ക് ഈവർഷം  പ്രതിഫലമായി ലഭിച്ചത് 96 ലക്ഷം രൂപയാണ്. രണ്ട് ടെസ്റ്റുകളും 9 ഏകദിനങ്ങളും 4 ടി20 മത്സരങ്ങളുമാണ് ജഡേജ ഈ വർഷം കളിച്ചത്. പരിക്കിനെ തുടർന്ന് ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടി 20 മത്സരങ്ങളിൽ പുറത്തിരുന്നിരുന്നില്ലെങ്കിൽ ഒരു കോടി കടക്കുമായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം.
advertisement
ഇന്ത്യയുടെ സ്റ്റാർ ഓപ്പണർ രോഹിത് ശർമക്ക് ആദ്യ അഞ്ച് സ്ഥാനത്ത് ഇടംനേടാനായില്ല എന്നതാണ് കൗതുകകരം. പരിക്കിനെ തുടർന്ന് ഒട്ടേറെ മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നതാണ് ഹിറ്റ്മാന് തിരിച്ചടിയായത്. പേശിവലിവ് മൂലം ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും രോഹിത്തിന് കളിക്കാനായില്ല. ഈ വർഷം ഒരു ടെസ്റ്റ് മത്സരത്തിലും രോഹിത്തിന് ഇറങ്ങാൻ കഴിയാത്തതും തിരിച്ചടിയായി. മൂന്ന് ഏകദിനങ്ങളും 4 ടി20 മത്സരങ്ങളും മാത്രമാണ് ഈ വർഷം കളിക്കാനായത്. 30 ലക്ഷം രൂപ മാത്രമാണ് ഈ വർഷം രോഹിതിന് പ്രതിഫലമായി ലഭിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
BCCI's highest-paid player| ബിസിസിഐയുടെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ കളിക്കാരൻ കോഹ്ലി അല്ല; അത് ബും ബും ...ബുംറ
Next Article
advertisement
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
  • കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.

  • പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.

  • കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

View All
advertisement