TRENDING:

കോഹ്‌ലിക്ക് ലോകകപ്പ് വരെ ധോണിയെ ആവശ്യമാണ്: സുനില്‍ ഗവാസ്‌കര്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് 2019 ലെ ലോകകപ്പ വരെ മുന്‍ നായകന്‍ ധോണിയെ ആവശ്യമാണെന്ന് ബാറ്റിങ്ങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ലോകകപ്പ് ടീമില്‍ ധോണിയില്‍ നിന്ന് കോഹ്‌ലിക്ക് വലിയ തോതില്‍ ആനുകൂല്ല്യങ്ങള്‍ ലഭിക്കുമെന്നും ഗവാസ്‌കര്‍ നാലാം ഏകദിനത്തിന്റെ വിശകലനത്തിനിടെ പറഞ്ഞു. ധോണിയില്‍ നിന്ന് ലഭിക്കുന്ന ഉപദേശങ്ങള്‍ ടീമിന് സഹായകമാകാറുണ്ടെന്ന് വിരാടും ഇന്ത്യന്‍ താരങ്ങളും പലപ്പോഴും തുറന്ന് പറഞ്ഞിട്ടുമുണ്ട്.
advertisement

ധോണിയുടെ അനുഭവ സമ്പത്തും ഉപദേശങ്ങളും അടുത്ത ലോകകപ്പിലും വിരാടിന് ഗുണമാകുമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. 'ഏകദിന ക്രിക്കറ്റില്‍ കുറച്ച് നാള്‍കൂടി ധോണി തുടരുമെന്നതില്‍ യാതൊരു സംശയവുമില്ല. അദ്ദേഹം ബൗളേഴ്‌സുമായി ഹിന്ദിയില്‍ സംസാരിച്ച് ഫീല്‍ഡില്‍ വ്യത്യാസങ്ങള്‍ വരുത്തും. അത് കോഹ്‌ലിക്ക് വളരെ ഉപകാരപ്പെടുകയും ചെയ്യും.' ഗവാസ്‌കര്‍ പറയുന്നു.

വെറും പരമ്പരനേട്ടത്തിനല്ല, തിരുവനന്തപുരത്ത് ശാസ്ത്രിയത്തെുന്നത് അഭിമാന പോരാട്ടത്തിന്

വിന്‍ഡീസിനെതിരെയും ഓസീസിനെതിരെയും നടക്കുന്ന ടി 20 പരമ്പരകളില്‍ നിന്ന് ധോണിയ്ക്ക് അവസരം നഷ്ടപ്പെട്ടിരുന്നു. കോഹ്‌ലിയുടെ ്ബാവത്തില്‍ രോഹിത് ശര്‍മയാണ് വിന്‍ഡീസിനെതിരായ ടി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. ഓസീസിനെതിരെ വിരാട് തിരിച്ചെത്തുകയും ചെയ്യും. ധോണിയുടെ അഭാവത്തില്‍ യുവാതരം ഋഷഭ് പന്താകും വിക്കറ്റ് കീപ്പറുടെ വേഷത്തിലെത്തുക.

advertisement

'കളിയെ സ്‌നേഹിക്കുന്നവരാണ്'; ക്രിക്കറ്റായാലും ഫുട്‌ബോളായാലും അത് ഒരുപോലെയാണ്; കേരളത്തെക്കുറിച്ച് ഗവാസ്‌കര്‍

അടുത്ത ആറ് ടി ട്വന്റിയില്‍ ധോണി കളിക്കില്ലെന്നും എന്നാല്‍ ഇത് ഒരിക്കലും ധോണിയുടെ കരിയറിന്റെ അവസാനമല്ലെന്നും മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോഹ്‌ലിക്ക് ഏകദിന ടീമില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളതെന്ന ഗവാസ്‌കറിന്റെ പരാമര്‍ശം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
കോഹ്‌ലിക്ക് ലോകകപ്പ് വരെ ധോണിയെ ആവശ്യമാണ്: സുനില്‍ ഗവാസ്‌കര്‍