വെറും പരമ്പരനേട്ടത്തിനല്ല, തിരുവനന്തപുരത്ത് ശാസ്ത്രിയത്തെുന്നത് അഭിമാന പോരാട്ടത്തിന്
Last Updated:
തിരുവനന്തപുരം: മുംബൈയില്‍ എല്ലാം ഭംഗിയായി. വിന്‍ഡീസിനെ 224 റണ്ണിന് തോല്‍പ്പിച്ച് പരമ്പരയില്‍ അപരാജിത ലീഡും സ്വന്തമാക്കിയാണ് കോഹ്‌ലിയും സംഘവും തിരുവനന്തപുരത്തേക്ക് വിമാനം കയറുന്നത്. വ്യാഴാഴ്ച നടക്കുന്ന മത്സരത്തിലും ജയം ആവര്‍ത്തിച്ച് പരമ്പര നേടുക എന്നേ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉണ്ടാകൂ. എന്നാല്‍ പരിശീലകന്‍ രവി ശാസ്ത്രിക്ക് ഇത് വെറും പരമ്പര നേട്ടത്തിനുള്ള അവസരമല്ല, മറിച്ച് മധുര പ്രതികാരത്തിനുള്ള അവസരമാണ്.
തിരുവനന്തപുരത്ത് അവസാനമായി ഏകദിന മത്സരം നടന്നത് മൂന്ന് പതിറ്റാണ്ട് മുന്നേയാണ്. അന്ന് ഇന്ത്യയെ നയിച്ചത് ഇന്നത്തെ പരിശീലകന്‍ രവി ശാസ്ത്രി, മറുഭാഗത്ത് ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ് ഇന്‍ഡീസും. 1988ല്‍ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. അന്ന ശാസ്ത്രിയും സംഘവും റിച്ചാര്‍ഡ്‌സിന്റെ കരീബിയന്‍ പടയോട് അടിയറവ് പറഞ്ഞു.
മൂപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരത്ത് വീണ്ടും കളി നടക്കുമ്പോള്‍ എതിര്‍ഭാഗത്ത് വിന്‍ഡീസാണെന്നതും ഇന്ത്യയെ പരിശീലിപ്പിക്കുന്നത് ശാസ്ത്രിയാണെന്നതും യാദൃശ്ചികമാണ്. അന്ന തിരുവനന്തപുരത്ത് തോറ്റ് മടങ്ങിയ ശാസ്ത്രിക്ക് ഇത്തവണ ജയം അനിവാര്യവും. അന്നത്തെ തോല്‍വിക്ക് ടീം ഇന്ത്യ സ്പോര്‍ട്സ് ഹബില്‍ മറുപടി നല്‍കുമെന്ന പ്രതീക്ഷയിലാണ് കളിയാരാധകര്‍. പരമ്പരയിലെ നിര്‍ണായക മത്സരമാണ് കേരളപ്പിറവി ദിനത്തില്‍ നടക്കുന്നത്.
advertisement
ജയിച്ചാല്‍ ഇന്ത്യയക്കു പരമ്പര. തോറ്റാല്‍ പരമ്പര സമനിലയില്‍. ജയം ഇരുടീമുകള്‍ക്കും അനിവാര്യമെന്നു ചുരുക്കം. മത്സരത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. പുതിയ കോര്‍പ്പറേറ്റ് ബോക്സുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. താരങ്ങളുടെ ഡ്രസിങ് റൂമും ഡഡ് ഔട്ടും പരിശീലനത്തിനുള്ള പിച്ചുകളും തയാര്‍. സുരക്ഷാ ക്രമീകരണങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. 60 ശതമാനത്തിലധികം ടിക്കറ്റുകളും വിറ്റുതീര്‍ന്നു. രണ്ടുദിവസം കൊണ്ട് മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിയുമെന്നും സ്റ്റേഡിയം നിറഞ്ഞു കവിയുമെന്നുമുള്ള പ്രതീക്ഷയിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍.
advertisement
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുള്ള പ്രത്യേക വിമാനത്തിലാണ് ടീമുകള്‍ തലസ്ഥാനത്തെത്തുന്നത്. ഇരു ടീമുകള്‍ക്കും കോവളത്താണ് താമസമൊരുക്കിയിരിക്കുന്നത്. നാളെ രാവിലെ ഇന്ത്യയും വിന്‍ഡീസും ഗ്രീന്‍ഫീല്‍ഡില്‍ പരീശീലനത്തിനിറങ്ങും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 30, 2018 10:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
വെറും പരമ്പരനേട്ടത്തിനല്ല, തിരുവനന്തപുരത്ത് ശാസ്ത്രിയത്തെുന്നത് അഭിമാന പോരാട്ടത്തിന്