TRENDING:

ഇൻസ്റ്റഗ്രാമിൽ നൂറ് മില്യൺ ഫോളോവേഴ്സ്; ആരാധകർക്ക് നന്ദി പറഞ്ഞ് വിരാട് കോഹ്ലി

Last Updated:

സന്തോഷം പ്രകടിപ്പിച്ച് പുതിയ വീഡിയോ താരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇൻസ്റ്റഗ്രാമിൽ നൂറ് മില്യൺ ഫോളോവേഴ്സ് എന്ന റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. കഴിഞ്ഞ ദിവസമാണ് വിരാട് കോഹ്ലിക്ക് ഇൻസ്റ്റഗ്രാമിൽ നൂറ് മില്യൺ ഫോളോവേഴ്സ് ആയത്. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് പുതിയ വീഡിയോ താരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
advertisement

തന്റെ യാത്ര കൂടുതൽ മനോഹരമാക്കിയത് ആരാധകരാണെന്നും തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും താരം പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

നൂറ് മില്യൺ ഫോളോവേഴ്സുള്ള ആദ്യ ഇന്ത്യൻ താരം മാത്രമല്ല, ആദ്യ ഏഷ്യൻ താരം കൂടിയാണ് വിരാട് കോഹ്ലി. കൂടാതെ, ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള കായിക താരങ്ങളിൽ നാലാം സ്ഥാനവും കോഹ്ലിക്കാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള താരം. 265 മില്യൺ ആളുകളാണ് റൊണാൾഡോയെ ഫോളോ ചെയ്യുന്നത്.

advertisement

You may also like:യുപിയിൽ 6 ദിവസം മുമ്പ് കാണാതായ പതിമൂന്നുകാരിയെ കൊന്ന് കുഴിച്ചു മൂടിയ നിലയിൽ; യുവാവ് അറസ്റ്റിൽ

തൊട്ടുപിന്നിലായി ബാഴ്സ താരം ലയണൽ മെസ്സിയുമുണ്ട്. 186 മില്യൺ ഫോളോവേഴ്സാണ് മെസ്സിക്ക് ഇൻസ്റ്റഗ്രാമിലുള്ളത്. ബ്രസീൽ താരമായ നെയ്മറാണ് പട്ടികയിലെ മൂന്നാമൻ. 147 മില്യൺ ഫോളോവേഴ്സാണ് നെയ്മറിനുള്ളത്.

ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒന്നാമനും വിരാട് കോഹ്ലിയാണ്. രണ്ടാം സ്ഥാനത്തുള്ള പ്രിയങ്ക ചോപ്രയേക്കാളും 40 മില്യൺ കൂടുതൽ ഫോളോവേഴ്സ് കോഹ്ലിക്കുണ്ട്. 60.8 മില്യൺ ഫോളോവേഴ്സാണ് പ്രിയങ്കയ്ക്ക് ഇൻസ്റ്റഗ്രാമിലുള്ളത്. ഇൻസ്റ്റഗ്രാമിൽ സ്പോൺസേർഡ് പോസ്റ്റിലൂടെ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന കായിക താരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിലും വിരാട് കോഹ്ലിയുണ്ട്. പട്ടികയിൽ ആറാമതായാണ് കോഹ്ലി. ഈ പട്ടികയിലും ഒന്നാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.

advertisement

പട്ടികയിലുള്ള ഏക ക്രിക്കറ്റ് താരവും കോഹ്ലിയാണ്. തുടർച്ചയായ നാലാം വർഷവും ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റി പട്ടികയിൽ ഒന്നാം സ്ഥാനവും വിരാട് കോഹ്ലിക്ക് തന്നെയാണ്. കൊവിഡ്-19 മഹാമാരിയ്ക്കിടയിലും 2020 ല്‍ അദ്ദേഹത്തിന്റെ ബ്രാന്‍ഡ് മൂല്യം 237.7 മില്യണ്‍ ഡോളറായി ഉയ‍ര്‍ന്നിരുന്നു.

advertisement

You may also like:സിന്ദൂരം തൊട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ; വീണ്ടും ചർച്ചയായി ഹസീൻ ജഹാൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ മൂല്യം 118.9 മില്യണ്‍ ഡോളറാണ്, 13.8 ശതമാനം വളർച്ച കൈവരിച്ചാണ് അക്ഷയ് കുമാർ രണ്ടാം സ്ഥാനത്ത് എത്തിയത്. രണ്‍വീര്‍ സിങ്ങിന്റെ ബ്രാന്‍ഡ് മൂല്യം 102.9 മില്യണ്‍ ഡോളറാണ്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇൻസ്റ്റഗ്രാമിൽ നൂറ് മില്യൺ ഫോളോവേഴ്സ്; ആരാധകർക്ക് നന്ദി പറഞ്ഞ് വിരാട് കോഹ്ലി
Open in App
Home
Video
Impact Shorts
Web Stories