സിന്ദൂരം തൊട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ; വീണ്ടും ചർച്ചയായി ഹസീൻ ജഹാൻ
Last Updated:
2014 ലാണ് ഷമിയും ജഹാനും തമ്മിൽ വിവാഹിതരായത്.
ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെയും ഭാര്യ ഹസീൻ ജഹാന്റെയും ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങൾ പരസ്യമായിട്ട് ഏറെയായി. ഷമിക്കും കുടുംബത്തിനും എതിരെ രൂക്ഷമായ ആരോപണങ്ങളാണ് ജഹാൻ ഉന്നയിച്ചിരിക്കുന്നത്. ആരോപണങ്ങൾ കൃത്യമാണോ അല്ലയോ എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വാർത്താ തലക്കെട്ടുകളിലെ സ്ഥിര സാന്നിധ്യമാണ് ഹസീൻ ജഹാൻ.
സാരി ധരിച്ച് സിന്ദൂരം തൊട്ട ഫോട്ടോ ഇ൯സ്റ്റഗ്രാമിൽ പങ്ക് വെച്ച് ഷമിയുടെ ഭാര്യ വീണ്ടും ചർച്ചയാവുകയാണ്. 1.25 ലക്ഷം ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഉള്ള ജഹാൻ പങ്കു വച്ച ചിത്രം ചില അഭ്യൂഹങ്ങൾക്കും കാരണമാകുന്നുണ്ട്. ചിത്രത്തിന് ജഹാൻ നൽകിയ അടിക്കുറിപ്പ് ഇങ്ങനെ: 'ക്ഷമയുടെ കൈയും പിടിച്ച് ഇത്രയും ദൂരം ഞാൻ സഞ്ചരിച്ചു. റോഡ് വരെ എന്റെ യാത്ര കണ്ട് അത്ഭുതപ്പെട്ടിരിക്കുന്നു.'
advertisement
നിരവധി ആളുകളാണ് ചിത്രത്തിന് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. മരണപ്പെട്ട നടി ശ്രീദേവിയെ പോലെയുണ്ട് ജഹാനെന്ന് ഒരുപാട് പേർ അഭിപ്രായപ്പെട്ടു.
advertisement
മുഹമ്മദ് ഷമിയും ഹസീൻ ജഹാനും തമ്മിലെ ദാമ്പത്യ ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ട് കാലം ഒരുപാടായെങ്കിലും ഇരുവരും നിയമപരമായി ഇതുവരെ പിരിഞ്ഞിട്ടില്ല. ഇരുവരുടെയും മകൾ ഭാര്യയ്ക്ക് ഒപ്പമാണ് താമസിക്കുന്നത്.
2014 ലാണ് ഷമിയും ജഹാനും തമ്മിൽ വിവാഹിതരായത്. എന്നാൽ താരത്തിനും കുടുംബത്തിനും എതിരെ ഗാർഹിക പീഡനവും പരസ്ത്രീ ബന്ധവും ആരോപിച്ച ജഹാൻ ഷമി അന്യസ്ത്രീകളുമായി സംസാരിക്കുന്ന ചാറ്റുകളും പുറത്തു വിട്ടിരുന്നു.
advertisement
ഷമിക്കെതിരെ മാച്ച് ഫിക്സിംഗ് ആരോപണങ്ങളും ഉന്നയിച്ച ഭാര്യ താരവും കുടുംബവും തന്നെ വക വരുത്താ൯ പദ്ധതിയിട്ടെന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്. 2013ൽ ഇന്ത്യക്കു വേണ്ടി പാഡ് കെട്ടിയ ഷമി കഴിഞ്ഞ ഓസ്ത്രേലിയ പര്യടനത്തിനിടെ കൈക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് ചികിത്സയിലാണ്. അഡലൈഡ് ടെസ്റ്റിന് ശേഷം അദ്ദേഹം കളിക്കാൻ ഇറങ്ങിയിട്ടില്ല.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 02, 2021 4:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
സിന്ദൂരം തൊട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ; വീണ്ടും ചർച്ചയായി ഹസീൻ ജഹാൻ