TRENDING:

ഐ സി സി റാങ്കിങ്ങ്: ഭുവിക്ക് മുന്നേറ്റം, കോഹ്ലിക്കും ബുമ്രക്കും തിരിച്ചടി

Last Updated:

ടി20 ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിലാണ് ഇവർക്ക് സ്ഥാനങ്ങൾ നഷ്ടമായത്. ന്യൂസിലാൻഡിന്റെ ഡിവോൺ കോണ്‍വെയുടെ കുതിപ്പാണ് ഇരുവര്‍ക്കും ആഘാതമായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐ സി സി യുടെ ഏറ്റവും ഒടുവിൽ പുറത്തു വിട്ട ബൗളർമാരുടെ ഏകദിന റാങ്കിങ്ങിൽ ഇന്ത്യയുടെ ഭുവനേശ്വർ കുമാർ ഒമ്പത് സ്ഥാനങ്ങൾ ഉയർന്ന് 11ആം റാങ്കിലെത്തി. ജസ്‌പ്രിത് ബുമ്രക്കും, ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കും ഓരോ സ്ഥാനങ്ങൾ നഷ്ടമായി. കോഹ്ലിയെ കൂടാതെ കെ എൽ രാഹുലിനും ഒരു സ്ഥാനം നഷ്ടപ്പെട്ടു. ടി20 ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിലാണ് ഇവർക്ക് സ്ഥാനങ്ങൾ നഷ്ടമായത്.  ന്യൂസിലാൻഡിന്റെ ഡിവോൺ കോണ്‍വെയുടെ കുതിപ്പാണ് ഇരുവര്‍ക്കും ആഘാതമായത്.
advertisement

ഏകദിന ബൗളര്‍മാരുടെ റാങ്കിങിലാണ് ബുമ്രയ്ക്കു ഒരു സ്ഥാനം നഷ്ടമായത്. വിവാഹവുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ നിന്നും വിട്ടുനിന്നത് അദ്ദേഹത്തെ റാങ്കിങിനെ ബാധിക്കുകയായിരുന്നു. നേരത്തേ മൂന്നാമതായിരുന്ന ബുമ്ര പുതിയ റാങ്കിങില്‍ 690 റേറ്റിങ് പോയിന്റുമായി നാലാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ഭുവി അവസാന ഏകദിനത്തിൽ 42 റൺസ് വിട്ട് കൊടുത്ത് 3 വിക്കറ്റ് നേടിയിരുന്നു. ഭുവി ഇപ്പോൾ ഏകദിന റാങ്കിങ്ങിൽ 11ആം സ്ഥാനത്താണ്. അവസാന ഏകദിനത്തിൽ 67 റൺസ് വിട്ട് കൊടുത്ത് 4 വിക്കറ്റുകൾ വീഴ്ത്തിയ ഷർദുൽ താക്കൂർ 93ആം റാങ്കിൽ നിന്ന് 80ആം റാങ്കിലെത്തി.

advertisement

Also Read 'ധോണിയുടെ അഭാവം കുൽദീപിന്റെ പ്രകടനത്തെ നല്ല രീതിയിൽ ബാധിക്കുന്നു': മൈക്കൽ വോൺ

പുതിയ ടി20 ബാറ്റ്‌സ്മാന്മാരുടെ റാങ്കിങില്‍ ഓരോ സ്ഥാനങ്ങള്‍ വീതം നഷ്ടമായ കോഹ്ലിയും രാഹുലും ഇപ്പോൾ യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളിലാണ്. ഒറ്റയടിക്കു അഞ്ചു സ്ഥാനങ്ങള്‍ കയറി കോണ്‍വെ എട്ടാം റാങ്കില്‍ നിന്നും നാലാം റാങ്കിലെത്തിയിരിക്കുകയാണ്. 784 റേറ്റിങ് പോയിന്റാണ് അദ്ദേഹത്തിനുള്ളത്. ബംഗ്ലാദേശിനെതിരായ ആദ്യ ടി20യിലെ മിന്നുന്ന പ്രകടനമാണ് കോണ്‍വെയുടെ കുതിപ്പിന് പിന്നില്‍. 52 ബോളില്‍ താരം പുറത്താവാതെ 92 റണ്‍സ് അടിച്ചെടുത്തിരുന്നു. റാങ്കിങിലെ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ മാറ്റമൊന്നുമില്ല. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍ (892), ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് (830), പാകിസ്താന്റെ ബാബര്‍ ആസം (801) എന്നിവരാണ് ആദ്യ മൂന്നു റാങ്കുകളിലുള്ളത്. കോലി, രാഹുല്‍ എന്നിവര്‍ യഥാക്രം 762, 743 റേറ്റിങ് പോയിന്റോടെയാണ് അഞ്ചും ആറും സ്ഥാനങ്ങളിലുള്ളത്.

advertisement

Also Read രോഹിത്തും കോഹ്ലിയും വീണ്ടും 'ഭായി ഭായി'; സഹായകമായത് ഐസൊലേഷൻ ദിനങ്ങൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഏകദിന റാങ്കിങ്ങിൽ ഇന്ത്യയുടെ കെ എൽ രാഹുൽ 31ആം സ്ഥാനത്ത് നിന്നും 27ആം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ 35 പന്തിൽ നിന്നും 64 റൺസ് നേടിയ ഹാർദിക് പാണ്ഡ്യ 42ആം സ്ഥാനത്തും, റിഷഭ് പന്ത് 91ആം റാങ്കിലുമെത്തി.

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഐ സി സി റാങ്കിങ്ങ്: ഭുവിക്ക് മുന്നേറ്റം, കോഹ്ലിക്കും ബുമ്രക്കും തിരിച്ചടി
Open in App
Home
Video
Impact Shorts
Web Stories