കോഹ്ലിയെ ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും നീക്കിയതിന് പിന്നാലെ ഗാംഗുലിക്ക് നേരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.
"ടി20 ക്യാപ്റ്റൻ സ്ഥാനം രാജിവെക്കരുതെന്ന് ബിസിസിഐ കോഹ്‌ലിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ കോഹ്ലി തന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണുണ്ടായത്. ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും കോഹ്ലി പടിയിറങ്ങിയപ്പോൾ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്ക് രണ്ട് ക്യാപ്റ്റന്മാർ എന്ന സ്ഥിതി വന്നു. ഇത് ഉചിതമായ രീതിയാണെന്ന് തോന്നിയില്ല. അതുകൊണ്ട് ടെസ്റ്റില്‍ കോഹ്ലിയെ ക്യാപ്റ്റനായി നിലനിര്‍ത്തിക്കൊണ്ട് രോഹിത്തിനെ വൈറ്റ് ബോൾ ക്രിക്കറ്റിൽ ക്യാപ്റ്റനാക്കാൻ തീരുമാനിക്കുകയായിരുന്നു. സെലക്ഷന്‍ കമ്മിറ്റിയും ബിസിസിഐയും ചേര്‍ന്ന് ആലോചിച്ചാണ് രോഹിത്തിനെ ക്യാപ്റ്റനാക്കാനുള്ള തീരുമാനം എടുത്തത്." - ഗാംഗുലി പറഞ്ഞു.
advertisement
രോഹിത് ശർമയെ ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നതിന് മുൻപ് താനും സെലെക്ടർമാരും കോഹ്‌ലിയോട് ഇക്കാര്യം സംസാരിച്ചിരുന്നതായും ഗാംഗുലി വെളിപ്പെടുത്തി."ബിസിസിഐ പ്രസിഡന്റ് എന്ന നിലയിൽ കോഹ്‌ലിയോട് വ്യക്തിപരമായി സംസാരിച്ചിരുന്നു, സെലെക്ടർമാരും കോഹ്‌ലിയോട് കാര്യങ്ങൾ വിശദമായി ചർച്ച നടത്തയിരുന്നു. ഇതിന് ശേഷമാണ് രോഹിത്തിനെ ക്യാപ്റ്റനായി പ്രഖ്യാപനം നടത്തിയത്." ഗാംഗുലി പറഞ്ഞു.
Also Read - Rohit Sharma |കോഹ്ലിയെപ്പോലെ ഒരു താരത്തെ ആരാണ് അവഗണിക്കുകയെന്ന് രോഹിത് ശര്‍മ്മ
രോഹിത്തിന്‍റെ ക്യാപ്റ്റൻസിയിൽ ബിസിസിഐക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും കോഹ്ലി ടെസ്റ്റില്‍ ക്യാപ്റ്റനായി തുടരുമെന്നും ഗാംഗുലി വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ശരിയായ കൈകളിലാണെന്നതില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയുടെ ക്യാപ്റ്റനായിരിക്കെ കോഹ്ലി നൽകിയ സംഭാവനകൾക്ക് നന്ദിയുണ്ടെന്നും ഗാംഗുലി പറഞ്ഞു.
നേരത്തെ ടി20 ലോകകപ്പിന് ശേഷം താൻ ടി20 ഫോർമാറ്റിലെ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുമെന്നത് ലോകകപ്പിന് മുൻപ് തന്നെ കോഹ്ലി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ക്യാപ്റ്റൻ സ്ഥാനവും കോലി രാജിവെച്ചിരുന്നു.
Also read- Virat Kohli |വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സി മാറ്റം: ഗാംഗുലിക്കെതിരെ പ്രതിഷേധം ശക്തം
ഇതോടെ ടി20യിൽ രോഹിത് ശര്‍മ വിരാട് കോഹ്ലിക്ക് പകരം ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ലോകകപ്പിന് ശേഷം ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലൂടെ സ്ഥിരം ക്യാപ്റ്റനായി അരങ്ങേറിയ രോഹിത് ശർമ, പരമ്പര തൂത്തുവാരിക്കൊണ്ടാണ് തുടങ്ങിയത്. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയുടെ ക്യാപ്റ്റനായതിന് പിന്നാലെ ടെസ്റ്റിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായും രോഹിത്തിനെ ബിസിസിഐ നിയമിച്ചു. അജിങ്ക്യ രഹാനെയ്ക്ക് പകരം രോഹിത്തിനെ വൈസ് ക്യാപ്റ്റനാക്കാനുള്ള ബിസിസിഐയുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലാണ് രോഹിത്തിനെ ബിസിസിഐ വൈസ് ക്യാപ്റ്റനാക്കിയത്.