Virat Kohli |വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സി മാറ്റം: ഗാംഗുലിക്കെതിരെ പ്രതിഷേധം ശക്തം

Last Updated:

ക്യാപ്റ്റന്‍സി മാറ്റം ബിസിസിഐ പ്രഖ്യാപിച്ച വിധമാണ് ആരാധകരെ പ്രകോപിപ്പിച്ചത്. #ShameOnBCCI എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ്.

വിരാട് കോഹ്ലിയെ(Virat Kohli) ഏകദിന ക്യാപ്റ്റന്‍(ODI Captain) സ്ഥാനത്ത് നിന്ന് മാറ്റിയ സംഭവത്തില്‍ ബിസിസിഐക്ക്(BCCI) എതിരെ ആരാധകര്‍ രംഗത്ത്. കോഹ്ലിയെ അപമാനിക്കുകയാണ് ബിസിസിഐ ഇവിടെ ചെയ്തത് എന്നാണ് ആരാധകരുടെ പ്രതികരണം. ഓള്‍-ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി കോഹ്ലിക്ക് പകരം രോഹിത് ശര്‍മയെയാണ് ഏകദിനത്തില്‍ ടീം ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.
ക്യാപ്റ്റന്‍സി മാറ്റം ബിസിസിഐ പ്രഖ്യാപിച്ച വിധമാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ്ലിയുടെ നേട്ടങ്ങളെ കുറിച്ചൊന്നും പരാമര്‍ശിക്കാതെ പ്രഖ്യാപനം നടത്തി എന്നതാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. #ShameOnBCCI എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ്.
advertisement
2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനുള്ള താത്പര്യം കോഹ്ലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ മികവ് കാണിച്ചില്ലെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും കോഹ്ലിയെ മാറ്റുമെന്ന് ബിസിസിഐ വൃത്തങ്ങളും പ്രതികരിക്കുകയുണ്ടായി. ടി20 ലോകകപ്പില്‍ സെമി കാണാതെ ഇന്ത്യ പുറത്തായതോടെയാണ് വൈറ്റ്‌ബോള്‍ ക്രിക്കറ്റിലെ കോഹ്ലിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഇളകിയത്.
advertisement
ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജി വെക്കുന്നതായുള്ള പ്രഖ്യാപനം നടത്താന്‍ വിരാട് കോഹ്ലിക്ക് ബിസിസിഐ 48 മണിക്കൂര്‍ സമയം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ കോഹ്ലി ഇതിന് തയ്യാറാവാതിരുന്നതോടെ 49ാമത്തെ മണിക്കൂറില്‍ ബിസിസിഐ രോഹിത് ശര്‍മയെ ഏകദിന നായകനായി പ്രഖ്യാപിച്ചു എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.
advertisement
ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമായിരിക്കും ഇനി കോഹ്ലി ഇന്ത്യയുടെ ക്യാപ്റ്റന്‍ ആവുക. ടെസ്റ്റില്‍ അജിങ്ക്യ രഹാനെയ്ക്ക് പകരം രോഹിത്തിനെ വൈസ് ക്യാപ്റ്റനായും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ടി20യിലും രോഹിത് ശര്‍മ വിരാട് കോഹ്ലിക്ക് പകരം ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തിരുന്നു. എന്നാല്‍ ആ സമയത്ത് സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ ടി20 ക്യാപ്റ്റനായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴാണ് രോഹിത് ശര്‍മയെ പരിമിത ക്രിക്കറ്റില്‍ സ്ഥിരം ക്യാപ്റ്റനായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവന ബിസിസിഐ പുറത്തിറക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Virat Kohli |വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സി മാറ്റം: ഗാംഗുലിക്കെതിരെ പ്രതിഷേധം ശക്തം
Next Article
advertisement
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
  • റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നിലെത്തിക്കാനാഗ്രഹിക്കുന്നു.

  • ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • സെമികണ്ടക്ടറുകളില്‍ നിന്ന് 6ജി വരെ ഇന്ത്യയുടെ സാങ്കേതിക പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement