വിദേശ പര്യടനങ്ങളില്‍ ഭാര്യമാരെ കൂടെ കൂട്ടാന്‍ അനുവദിക്കണമെന്ന് കോഹ്‌ലി
കോഹ്‌ലിയുടെ പുതിയ ഭക്ഷണ രീതിയിലേക്കുള്ള മാറ്റം താരത്തിന്റെ സ്വഭാവത്തില്‍ വളരെയേറെ മാറ്റങ്ങള്‍ വരുത്തിയെന്നും ബാറ്റിങ്ങിലും ടീമിന്റെ നായകത്വത്തിലും സഹായിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താരത്തിന്റെ ഭാര്യ അനുഷ്‌ക ശര്‍മ ഇതേസമയത്ത് വെജിറ്റേറിയന്‍ ആയി മാറിയിരുന്നു എന്നാല്‍ വിരാട് വീഗന്‍ ആകാന്‍ തീരുമാനിക്കുകയായിരുന്നു.
എന്താണ് വീഗന്‍ ജീവിത രീതി
സമ്പൂര്‍ണ്ണ വെജിറ്റേറിയനുകളാണ് വീഗനുകള്‍. പാലും പാലുല്‍പ്പന്നങ്ങളും മുട്ടയും ഉപേക്ഷിച്ച് സമ്പൂര്‍ണ്ണ സസ്യാഹാരമാകും ഇത്തരക്കാര്‍ കഴിക്കുക. ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, കൂണ്‍, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ഇലക്കറികള്‍, തേങ്ങാപ്പാല്‍, സോയാ മില്‍ക്ക് എന്നിവയൊക്കെ ഇള്‍ക്കൊള്ളുന്ന ഭക്ഷണ രീതികളാണ് വീഗനുകള്‍ പാലിക്കാറുള്ളത്.
advertisement
'കണക്ക് തീര്‍ത്ത് ഗോവ'; ചെന്നൈയിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഗോവ
വീഗനുകളായി ജീവിക്കുന്നവര്‍ക്ക് സൗന്ദര്യവും, സന്തോഷവും, ആത്മ വിശ്വാസവും, പോസിറ്റീവ് എനര്‍ജിയും കൂടുമെന്നാണ് പറയപ്പെടുന്നത്.
മല്ലിക ഷെറാവത്ത്, കിരണ്‍ റാവു, ഹേമ മാലിനി തുടങ്ങിയവരൊക്കെ വീഗനുകളാണ്.