ചെന്നൈ: ഐഎസ്എല്‍ അഞ്ചാം സീസണില്‍ ആദ്യ ജയം തേടിയിറങ്ങിയ ചെന്നൈയിന് എഫ്സിയെ എതിരില്ലാത്ത മൂന്നുഗോളിനു തകര്‍ത്ത് എഫ്സി ഗോവ. മത്സരത്തിന്റെ പന്ത്രണ്ടാം മിനിട്ടില്‍ ഗോവന്‍ താരം എജു ബെദി തുടങ്ങിയ ഗോള്‍വേട്ടയ്ക്ക് മറുപടി നല്കാന് ചെന്നൈ നിരക്ക് കഴിഞ്ഞില്ല.
സീസണിലെ ആദ്യ മത്സരത്തില്‍ ബെംഗളൂരുവിനോട് പരാജയപ്പെട്ട നിലവിലെ ചാമ്പ്യന്മാര് രണ്ടാം മത്സരത്തില്‍ തീര്‍ത്തും പരാജയപ്പെടുകയായിരുന്നു. ബെദിയ്ക്ക് പുറമേ കോറോ 53 ാം മിനിട്ടിലും മുര്‍ത്താദ 80 ാം മിനിട്ടിലുമാണ് ഗോള്‍ നേടിയത്.
ആദ്യപകുതിയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ചെന്നൈയിക്ക് ഒന്നും ഗോളാക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ പകുതിയിലെ ലീഡുമായി ഇറങ്ങിയ ഗോവ രണ്ടാം പകുതിയില്‍ ഗോള്‍വേട്ട തുടരുകയായിരുന്നു.
നേരത്തെ ജംഷജ്പൂരിനെതിരായ ആദ്യ മത്സരത്തിലും കോറോ ഗോവയ്ക്കായി ഗോളുകള്‍ നേടിയിരുന്നു. കണക്ക് പുസ്കത്തിലെ റെക്കോര്‍ഡുകള്‍ തങ്ങള്ക്കെതിരായിരുന്നെങ്കിലും കളത്തിലിറങ്ങിയ ഗോവ പുത്തന്‍ ഊര്ജ്ജത്തേടെയാണ് ചെന്നൈയെ നേരിട്ടത്. അവസാനവട്ടം ഇരുടീമുകളും മുഖാമുഖം വന്നപ്പോള്‍ ചെന്നൈയിന് 3- 0 ത്തിനായിരുന്നു ഗോവയെ തകര്‍ത്തത്. അതിനുള്ള കണക്ക് തീര്‍ക്കലായിരുന്നു ഗോവ ഇന്ന് നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chennaiyin FC, Fc goa, Isl, Isl 2018