TRENDING:

ഇന്ത്യയെ ട്രോളിയ മൈക്കൽ വോണിന് തകർപ്പൻ മറുപടിയുമായി വാസിം ജാഫർ

Last Updated:

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ നർമ്മബോധം ഇതിന് മുന്നേ വിരേന്ദർ സെവാഗിലൂടെ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ജാഫർ അങ്ങനെ ഒരു തലത്തിലേക്ക് ഉയർന്നു വന്നത് ഈ അടുത്ത കാലത്താണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ എട്ടു വിക്കറ്റിന് തോറ്റ ഇന്ത്യയെ ട്രോളി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. രോഹിത് ശർമ്മ നയിക്കുന്ന മുംബൈ ഇന്ത്യൻസ് വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യൻ ടീമിനെക്കാളും മികച്ച ടി20 എന്നായിരുന്നു വോണിന്‍റെ ട്വീറ്റ്. ഇതിന് കുറിക്കു കൊള്ളുന്ന മറുപടിയുമായി മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വസിം ജാഫർ വന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ട്വിറ്ററിൽ രസികൻ നിമിഷങ്ങളായി.
advertisement

ടി20 റാങ്കിങ്ങിൽ ഇംഗ്ലണ്ട് ഒന്നാമതും ഇന്ത്യ രണ്ടാമതും ആണ്. ഇരുവരും തമ്മിൽ വലിയ പോയിന്‍റ് വ്യത്യാസം ഇല്ല താനും. ഈ അവസരത്തിൽ ആണ് ആദ്യ ടി20യിൽ തോറ്റ ഇന്ത്യയെ ട്രോളി വോൺ വന്നത്. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര തുടങ്ങിയത് മുതൽ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇന്ത്യൻ ടീമിനേയും ഇന്ത്യൻ പിച്ചുകളെയും ട്രോളിക്കൊണ്ട് ട്വീറ്റ് ചെയ്യുന്നുണ്ടായിരുന്നു. ടെസ്റ്റ് പരമ്പര ഇന്ത്യ നേടിയതോടെ ഇന്ത്യൻ ആരാധകർ വോണിനെ തിരിച്ചും ട്രോളിയിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ നർമ്മബോധം ഇതിന് മുന്നേ വിരേന്ദർ സെവാഗിലൂടെ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ജാഫർ അങ്ങനെ ഒരു തലത്തിലേക്ക് ഉയർന്നു വന്നത് ഈ അടുത്ത കാലത്താണ്. എല്ലാ ടീമുകൾക്കും നാല് വിദേശ കളിക്കാരെ കളിപ്പിക്കാൻ ഭാഗ്യം ലഭിക്കില്ല എന്നാണ് വോണിന്‍റെ ട്വീറ്റിന് മറുപടിയായി ജാഫർ പറഞ്ഞത്.

advertisement

ഇംഗ്ലണ്ട് ടീമിലെ പല കളിക്കാരും ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നതിന് മുന്നേ വേറെ രാജ്യങ്ങളിൽ ജനിച്ചവരാണ്. ഇത് ചൂണ്ടിക്കാണിച്ചാണ് വോണിനുള്ള മറുപടി ജാഫർ നൽകിയത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ, ബെൻ സ്റ്റോക്സ്, ജോഫ്രാ അർച്ചർ, ജോർദാൻ, ആദിൽ റഷീദ്, ജേസൺ റോയ് എന്നിവർ വേറെ രാജ്യങ്ങളിൽ ജനിച്ചവരാണ്. മോർഗൻ ഇംഗ്ലണ്ടിന് വേണ്ടി കളിക്കുന്നതിന് മുന്നേ അയർലൻഡിന് വേണ്ടി കളിച്ചിട്ടുണ്ട്. ആർച്ചർ വെസ്റ്റ്ഇന്ത്യൻ അണ്ടർ 19 ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. 2019ൽ ഇംഗ്ലണ്ട് വേൾഡ് കപ്പ് ഉയർത്തിയപ്പോൾ ക്യാപ്റ്റനായ മോർഗൻ പറഞ്ഞതും ഈ വൈവിധ്യത്തെ കുറിച്ചായിരുന്നു.

advertisement

Also Read- India Vs England T20 | മാറ്റങ്ങൾ പാളി, കോഹ്ലിക്കു പിഴച്ചു; ഇന്ത്യ തോറ്റത് ഇങ്ങനെ

ടെസ്റ്റ് പരമ്പരയിലെ വിജയം നൽകിയ ആത്മവിശ്വാസത്തിൽ ടി20 മത്സരത്തിന് ഇറങ്ങിയ ഇന്ത്യക്ക് കാര്യങ്ങൾ ഒന്നും വിചാരിച്ച വഴിയിൽ കൊണ്ടുവരാൻ കഴിഞ്ഞില്ല. ഇംഗ്ലണ്ടിനെതിരെ എട്ടു വിക്കറ്റിന് തോറ്റ ഇന്ത്യ കളിയുടെ സമസ്ത മേഖലയിലും ഇംഗ്ലണ്ട് ടീമിനോട് അടിയറവ് പറയുകയായിരുന്നു. 2020ൽ ക്രിക്കറ്റ് തുടങ്ങിയതിൻ ശേഷം ടി20യിൽ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം തോൽവിയാണ്. വിരാട് കോഹ്‌ലിയുടെ ഇന്ത്യ, ക്രിക്കറ്റിന്‍റെ ചെറിയ ഫോർമാറ്റിൽ സ്ഥിരമായി മേധാവിത്വം പുലർത്തുന്ന ടീമായത് കൊണ്ട് അടുത്ത മത്സരത്തിൽ പൂർവ്വാധികം ശക്തിയോടെ തന്നെ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary- Wassim Jaffer comes out with a wittier reply after Michael Vaughan's tweet Mumabi Indians is a better T20 team than India

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യയെ ട്രോളിയ മൈക്കൽ വോണിന് തകർപ്പൻ മറുപടിയുമായി വാസിം ജാഫർ
Open in App
Home
Video
Impact Shorts
Web Stories