''ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞാൻ കളിച്ചിട്ടുണ്ട്. ഒരുപാടുപേരുടെ സ്നേഹവും ലഭിച്ചിട്ടുണ്ട്. ഞാൻ കളിച്ച ഇടങ്ങളിലെല്ലാം ഡ്രസ്സിംഗ് റൂമിൽ എന്നെ എല്ലാവരും ചേർത്തുപിടിച്ചിട്ടുണ്ട്.''- ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സമി പറയുന്നു. ''ഇത് എല്ലാവർക്കും ബാധകമല്ല. എന്നെ ചിലർ വിളിച്ചിരുന്ന പേര് യഥാർത്ഥത്തിൽ കറുത്ത ആളുകളെ താഴ്ത്തിക്കെട്ടാനുള്ളതാണെന്ന് പിന്നീടാണ് മനസ്സിലാക്കിയത്''- സമി കൂട്ടിച്ചേർത്തു.
TRENDING:'മക്കൾ പട്ടിണിയിൽ'; 2000 രൂപ കടം ചോദിച്ച് എസ്.ഐയ്ക്ക് അമ്മയുടെ നിവേദനം; സഹായമെത്തിച്ച് പൊലീസുകാർ[NEWS]Bev Q App| ബെവ് ക്യൂ ആപ്പിൽ കൈപൊള്ളി സർക്കാർ; വൻ വരുമാന നഷ്ടം [NEWS]അവൾക്ക് കൂട്ടായി ഇനി ഒരു പെണ്‍കുരുന്ന് ; ഭർത്താവിന്‍റെ വിയോഗമറിയാതെ ആതിര പ്രസവിച്ചു [NEWS]
advertisement
ആ വാക്കിന്റെ അർത്ഥം അറിയില്ലായിരുന്നു. സഹതാരങ്ങൾ ആ പേര് വിളിച്ചശേഷം എപ്പോഴും ചിരിക്കുമായിരുന്നു. ആ പേര് വിളിച്ചവർക്കൊക്കെ താൻ മെസേജ് അയക്കും. അത് മോശം അർത്ഥത്തിലാണോ ഉപയോഗിച്ചതെന്ന് അറിയണം. അങ്ങനെ ആണെങ്കിൽ അത് എന്നെ നിരാശനാക്കും- സമി പറഞ്ഞു.
അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് നടക്കുന്ന ബ്ലാക്ക് ലൈഫ് മാറ്റേഴ്‌സ് ക്യാംപയിനില്‍ പങ്കാളിയായാണ് സമി പ്രതികരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരായ അധിക്ഷേപങ്ങള്‍ ക്രിക്കറ്റില്‍ നിന്നും തുടച്ചുമാറ്റാന്‍ മുന്നിട്ടിറങ്ങണമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനോടും മറ്റു ക്രിക്കറ്റ് ബോര്‍ഡുകളോടും സമി ആവശ്യപ്പെട്ടിരുന്നു.