മൊത്തം 13 ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുക. ഫെബ്രുവരിയില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ മൂന്നാം ടി20ക്കാണ് കാര്യവട്ടം സ്‌റ്റേഡിയം വേദിയാകുക. ഫെബ്രുവരി 20നാണ് മത്സരം. മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി 20കളുമാണ് വിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്.
ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ഹോം സീസണ് തുടക്കമാവുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നവംബര്‍ 17ന് ജയ്പൂരിലാണ് ആദ്യ മത്സരം. 19ന് റാഞ്ചിയില്‍ രണ്ടാം ടി20യും 21 കൊല്‍ക്കത്തയില്‍ മൂന്നാം ടി20 മത്സരവും നടക്കും. പിന്നാലെ രണ്ട് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയും കളിക്കും. 25ന് കാണ്‍പൂരിലും ഡിസംബര്‍ മൂന്നിന് മുംബൈയിലുമാണ് ടെസ്റ്റ് മത്സരങ്ങള്‍.
advertisement
വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് വീതം ടി20-ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ആദ്യ ടി20 ഫെബ്രുവരി 15ന് കട്ടക്കിലും രണ്ടാം ടി20 18ന് വിശാഖപട്ടണത്തും നടക്കും. 20ന് നടക്കുന്ന മൂന്നാം മത്സരം കാര്യവട്ടത്ത് നടക്കും. അതിന് മുന്ന് മൂന്ന് ഏകദിനങ്ങള്‍ അടങ്ങുന്ന പരമ്പരയും കളിക്കും. അഹമ്മദാബാദ് (ഫെബ്രുവരി 6), ജയ്പൂര്‍ (ഫെബ്രുവരി 9), കൊല്‍ക്കത്ത (ഫെബ്രുവരി 12) എന്നീ നഗരങ്ങള്‍ ഏകദിന മത്സരങ്ങള്‍ക്ക് വേദിയാകും.
ഫെബ്രുവരിയില്‍ ശ്രീലങ്കയും ഇന്ത്യന്‍ പര്യടനത്തിനെത്തുന്നുണ്ട്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവുമാണ് ശ്രീലങ്ക കളിക്കുക. ജൂണ്‍ ഒമ്പതിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പര ആരംഭിക്കും.
'ഞാന്‍ പാകിസ്താനിലേക്ക് പോകുന്നു, ആരൊക്കെ എന്നോടൊപ്പം വരുന്നു?'; പാക് ക്രിക്കറ്റിന് പിന്തുണയുമായി ക്രിസ് ഗെയ്ല്‍
പാകിസ്താന്‍ പര്യടനം ഉപേക്ഷിച്ച് ന്യൂസീലന്‍ഡ് ടീം മടങ്ങിയ സംഭവം വിവാദമായിരിക്കെ വ്യത്യസ്തമായ രീതിയില്‍ പ്രതികരിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒറ്റ വരി കുറിപ്പിലാണ് താന്‍ പാക്കിസ്ഥാനിലേക്കു പോകുകയാണെന്നാണ് ഗെയ്ലിന്റെ പ്രഖ്യാപനം.
'ഞാന്‍ നാളെ പാകിസ്താനിലേക്ക് പോകുകയാണ്. ആരെങ്കിലും എനിക്കൊപ്പം പോരുന്നുണ്ടോ?' - ഇതായിരുന്നു ട്വിറ്ററില്‍ ഗെയ്ല്‍ കുറിച്ചിട്ട വാചകം. ഐപിഎല്‍ 14ആം സീസണ്‍ ഇന്ന് പുനരാരംഭിക്കാനിരിക്കെ പഞ്ചാബ് കിങ്സ് താരമായ ഗെയ്ലിന്റെ പ്രഖ്യാപനം ക്രിക്കറ്റ് ആരാധകരെ വളരെയധികം ആകാംക്ഷയിലാഴ്ത്തി. മാത്രമല്ല, എല്ലാവരും പാകിസ്താന്‍ ക്രിക്കറ്റിനെ കയ്യൊഴിയുന്ന സാഹചര്യത്തില്‍ ഗെയ്ലിന്റെ ട്വീറ്റ് ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്.