ക്രിക്കറ്റിനെന്താണ് ബോക്‌സിങ്ങുമായി ബന്ധമെന്നാണ് ചോദ്യമെങ്കില്‍ ഉത്തരമിതാണ്. ബോക്‌സിങ്ങ് എന്നാല്‍ സമ്മാനപ്പെട്ടി തുറക്കുക എന്നാണ് അര്‍ത്ഥം. ലോകമെങ്ങും ക്രിസ്മസിന്റെ പിറ്റേന്നാണ് ബോക്‌സിങ്ങ് ഡേ ആഘോഷിക്കുന്നത്.സമ്മാനങ്ങള്‍ അടങ്ങുന്ന പെട്ടികള്‍ നല്‍കുന്ന ദിനമാണ് ബോക്‌സിങ്ങ് ഡേ. ഈ ദിവസമാണ് മെല്‍ബണ്‍ സ്റ്റേഡിയത്തില്‍ ഓസീസ് പന്തും ബാറ്റും കൊണ്ടുള്ള സമ്മാനം തങ്ങളുടെ ജനതയ്ക്കു നല്‍കുന്നത്.
Also Read: മത്സരത്തിനിടെ ഹൃദയാഘാതം; ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരം മരിച്ചു
1969 ലാണ് മെല്‍ബണില്‍ ആദ്യത്തെ ഔദ്യോഗിക ബോക്‌സിങ് ഡേ ടെസ്റ്റ് നടക്കുന്നത്. വെസ്റ്റ് ഇന്‍ഡീസായിരുന്നു അന്ന് എതിരാളി. ആഷസ് പരമ്പര പോലെ ഓസ്‌ട്രേലിയയുടെ അഭിമാന മല്‍സരമാണ് ബോക്‌സിങ് ഡേ ടെസ്റ്റ്.
advertisement
Also Read: മഞ്ചേരിക്കാരന്‍ 'കുഞ്ഞ് ഓസീലിന്' സ്‌നേഹ സമ്മാനവുമായി മെസ്യൂട്ട് ഓസില്‍
ഒരു ലക്ഷത്തോളം കാണികളാണ് ബോക്‌സിങ്ങ് ഡേ ആഘോഷിക്കാന്‍ മെല്‍ബണ്‍ മൈതാനത്ത് എത്താറുള്ളത്. ഇത്തവണ ഇന്ത്യയ്ക്കായാണ് ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ മൈതാനം ഒരുക്കിയിരിക്കുന്നത്. ബോകിസ്ങ്ങ് ഡേ ടെസ്റ്റില്‍ എതിരാളികളെ നിഷ്പ്രഭരാക്കുന്ന ചരിത്രമാണ് കങ്കാരുക്കള്‍ക്കുള്ളത്. നാളെ ആരംഭിക്കുന്ന മത്സരത്തില്‍ ഇന്ത്യക്ക് ചരിത്രം തിരുത്താന്‍ കഴിയുമോയെന്ന് കാണേണ്ടതുണ്ട്. ആദ്യ രണ്ടു മത്സരങ്ങളില്‍ ഇരുടീമുകളും ഓരോ മത്സരം ജയിച്ചതോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ബാക്കിയുള്ള രണ്ട് മത്സരങ്ങളും നിര്‍ണ്ണായകമാണ്.