മത്സരത്തിനിടെ ഹൃദയാഘാതം; ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരം മരിച്ചു

Last Updated:
മുംബൈ: ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട താരം മരിച്ചു. മുംബൈ സ്വദേശി വൈഭവ് കേസര്‍ക്കാര്‍ (24) ആണ് കളിക്കിടെ മരിച്ചത്. മുംബൈയിലെ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം.
കളിക്കിടെ താരത്തിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആദ്യം നെഞ്ച് വേദന അനുഭവപ്പെട്ടെങ്കിലും ഇത് കാര്യമാക്കാതെ വൈഭവ് മത്സരം തുടരുകയായിരുന്നു ഇതാണ് അപകടത്തിലേക്ക് നയിച്ചത്.
Also Read:  മഞ്ചേരിക്കാരന്‍ 'കുഞ്ഞ് ഓസീലിന്' സ്‌നേഹ സമ്മാനവുമായി മെസ്യൂട്ട് ഓസില്‍
ഗോന്‍ദേവി ടീമിന്റെ താരമായിരുന്നു വൈഭവ്. മുംബൈയിലെ പ്രാദേശിക ടൂര്‍ണ്ണമെന്റുകളില്‍ അറിയപ്പെടുന്ന താരമാണ് ഇദ്ദേഹം. മത്സരത്തിന്റെ തല്‍സമയ സംപ്രേക്ഷണം യൂട്യൂബ് ചാനലിലുണ്ടായിരുന്നു. നെഞ്ച് വേദന അനുഭവപ്പെട്ട താരം നെഞ്ചില്‍ കൈയ്യും വെച്ച് ഫീല്‍ഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ ഇതില്‍ വ്യക്തമായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
മത്സരത്തിനിടെ ഹൃദയാഘാതം; ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരം മരിച്ചു
Next Article
advertisement
'ശബരിമലയിലെ ദ്വാരപാലക ശിൽപം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു; ആരുടെ വീട്ടിലാണുള്ളതെന്ന് സിപിഎം വ്യക്തമാക്കണം': വി ഡി സതീശൻ
'ശബരിമലയിലെ ദ്വാരപാലക ശിൽപം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു; ആരുടെ വീട്ടിലാണുള്ളതെന്ന് സിപിഎം വ്യക്തമാക്കണം'
  • ശബരിമലയിലെ ദ്വാരപാലക ശിൽപം കോടികൾക്ക് വിറ്റതിൽ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് വി ഡി സതീശൻ.

  • ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അനുമതിയോടെ ദ്വാരപാലക ശിൽപം വിറ്റതിൽ പ്രതിപക്ഷം പ്രതിഷേധിക്കുന്നു.

  • ദേവസ്വം മന്ത്രി രാജിവെക്കണമെന്നും, ബോർഡ് പ്രസിഡന്‍റിനെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

View All
advertisement