TRENDING:

ഗാനിം അൽ മുഫ്‌താഹിനെ അറിയുമോ? ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ മോർഗൻ ഫ്രീമാനുമായി സംഭാഷണം നടത്തിയ ആ മനുഷ്യനെ

Last Updated:

ശരീരത്തിന്റെ താഴത്തെ പകുതിയുടെ വികാസത്തെ ഇല്ലാതാക്കുന്ന കോഡൽ റിഗ്രെഷൻ സിൻഡ്രോം എന്ന അപൂർവ രോഗം ബാധിച്ചയാളാണ് മുഫ്താഹ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇത്തവണത്തെ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനൊപ്പം വേദിയിലെത്തിയ ഒരാൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഖത്തർ ലോകകപ്പിൻറെ അംബാസിഡറായ ഗാനിം അൽ മുഫ്‌താഹ് ആയിരുന്നു ആ താരം. നട്ടെല്ല്, കൈകാലുകൾ, മൂത്രസഞ്ചി, കുടൽ, എന്നിവയെല്ലാം ഉൾപ്പെടുന്ന ശരീരത്തിന്റെ താഴത്തെ പകുതിയുടെ വികാസത്തെ ഇല്ലാതാക്കുന്ന കോഡൽ റിഗ്രെഷൻ സിൻഡ്രോം എന്ന അപൂർവ രോഗം ബാധിച്ചയാളാണ് മുഫ്താഹ്. സോഷ്യൽ ഇൻഫ്ലുവൻസർ, മോട്ടിവേഷണൽ സ്പീക്കർ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രശസ്തനാണ്.
advertisement

ഖുർആനിലെ വാക്യങ്ങൾ ചൊല്ലികൊണ്ടാണ് മുഹ്താബ് വൈവിധ്യത്തിന്റെയും എല്ലാവരെയും ഉൾക്കൊള്ളേണ്ടതിന്റെയുമൊക്കെ സന്ദേശം പങ്കുവെച്ചത്. അദ്ദേഹത്തെ ശ്രദ്ധയോടെ ശ്രവിക്കുന്ന മോർഹൻ ഫ്രീമാന്റെ ചിത്രങ്ങളും പലരുടെയും ശ്രദ്ധയാകർഷിക്കുകയാണ്.

മുഹ്താബിന് അധിക കാലം ജീവിക്കാനാകുമെന്ന് ഡോക്ടർമാർക്കു പോലും പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ പതിനഞ്ച് വർഷവും അവരെപ്പോലും അമ്പരപ്പിച്ചു കൊണ്ട് അദ്ദേഹം ജീവിക്കുകയാണ്. ലോകമെമ്പാടുമുള്ള യുവാക്കൾക്കും ഭിന്നശേഷിക്കാർക്കും മാതൃക കൂടിയാണ് മുഹ്താബ്.

advertisement

Also Read-ലോകകപ്പ് ചരിത്രത്തിലാദ്യം; ഉദ്ഘാടന മത്സരത്തിൽ പരാജയപ്പെടുന്ന ആതിഥേയ രാജ്യമായി ഖത്തർ

എല്ലാ വർഷവും യൂറോപ്പിൽ മുഫ്‌താഹ് വിദഗ്ധ ശസ്ത്രക്രിയക്ക് വിധേയനാകാറുണ്ട്. ഭാവിയിൽ ഒരു പാരാലിമ്പ്യനാകണം എന്നാണ് അദ്ദേഹത്തിന്റെ ആ​ഗ്രഹം. നീന്തൽ, സ്കൂബ ഡൈവിംഗ്, ഫുട്ബോൾ, ഹൈക്കിംഗ്, സ്കേറ്റ്ബോർഡിംഗ് എന്നിവയെല്ലാമാണ് അദ്ദേഹത്തിന്റെ ഇഷ്ട കായിക വിനോദങ്ങൾ. സ്കൂളിൽ വെച്ചു തന്നെ, മുഫ്താഹ് കൈകളിൽ ഷൂസ് ധരിച്ച് ഫുട്ബോൾ കളിക്കാറുണ്ടായിരുന്നു. പൊക്കമുള്ള മറ്റ് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താൻ ഫുട്ബോൾ കളിച്ചിരുന്നതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

advertisement

ഗൾഫ് മേഖലയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ജബൽ ഷംസ് കീഴടക്കിയിട്ടുള്ള മുഫ്താഹിന് എവറസ്റ്റ് കൊടുമുടി കീഴടക്കണമെന്നും ആഗ്രഹമുണ്ട്. ഇൻസ്റ്റഗ്രാമിൽ 1 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള മുഫ്താഫിന്റെ ഏറ്റവും വലിയ ലക്ഷ്യം ഖത്തറിന്റെ ഭാവി പ്രധാനമന്ത്രിയാകുക എന്നതാണ്. അതിലേക്കുള്ള ചുവടുവെയ്പായി പൊളിറ്റിക്കൽ സയൻസ് പഠിക്കാനും ആ​ഗ്രഹമുണ്ട്.

തന്റെ കുടുംബത്തിന്റെ സഹായത്തോടെ ഗാനിം അസോസിയേഷൻ എന്ന സംഘടനും മുഫ്താഹ് സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ ആവശ്യമുള്ളവർക്ക് വീൽചെയറുകൾ സംഭാവന ചെയ്യുന്നുണ്ട്. 2014-ൽ കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ-അഹമ്മദ് അൽ-സബാഹ് അദ്ദേഹത്തെ ‘സമാധാനത്തിന്റെ അംബാസഡർ’ ആയി തിരഞ്ഞെടുത്തിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ വർഷത്തെ ലോകകപ്പ് ഫുട്ബോൾ ഇന്നലെയാണ് ആരംഭിച്ചത്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ ഇക്വഡോർ പരാജയപ്പെടുത്തി. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇതാദ്യമായാണ് ആതിഥേയ രാജ്യം പരാജയപ്പെടുന്നത്. ഇക്വഡോറിന് വേണ്ടി നായകൻ എന്നർ വലൻസിയ ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളുകളാണ് ഖത്തറിൻറെ തോൽവിക്ക് വഴിയൊരുക്കിയത്. മുൻപ് നടന്ന ലോകകപ്പകളുടെ ഉദ്ഘാടന മത്സരങ്ങളിൽ 22 ആതിഥേയ രാജ്യങ്ങളിൽ 16 ടീം വിജയിക്കുകയും 6 ടീമുകൾ സമനില വഴങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഉദ്ഘാടന മത്സരത്തിൽ പരാജയപ്പെടുന്ന ആദ്യ ആതിഥേയ രാജ്യം എന്ന നാണക്കേട് ഖത്തറിന് ഏറ്റുവാങ്ങേണ്ടി വന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഗാനിം അൽ മുഫ്‌താഹിനെ അറിയുമോ? ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ മോർഗൻ ഫ്രീമാനുമായി സംഭാഷണം നടത്തിയ ആ മനുഷ്യനെ
Open in App
Home
Video
Impact Shorts
Web Stories