ലോകകപ്പ് ചരിത്രത്തിലാദ്യം; ഉദ്ഘാടന മത്സരത്തിൽ പരാജയപ്പെടുന്ന ആതിഥേയ രാജ്യമായി ഖത്തർ
- Published by:Arun krishna
- news18-malayalam
Last Updated:
ഇക്വഡോറിന് വേണ്ടി നായകൻ എന്നർ വലൻസിയ ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളുകളാണ് ഖത്തറിന്‍റെ തോല്‍വിക്ക് വഴിയൊരുക്കിയത്
ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രത്തിലാദ്യമായി ഉദ്ഘാടന മത്സരത്തില്‍ തോല്‍വി ഏറ്റവാങ്ങിയ ആതിഥേയ രാജ്യമായി ഖത്തര്‍. ഇന്നലെ അല്‍ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടന്ന 2022 ഫുട്ബോള്‍ ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനോട് 2 ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.
മുന്‍പ് നടന്ന ലോകകപ്പകളുടെ ഉദ്ഘാടന മത്സരങ്ങളില്‍ 22 ആതിഥേയ രാജ്യങ്ങളില്‍ 16 ടീം വിജയിക്കുകയും 6 ടീമുകള്‍ സമനില വഴങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഉദ്ഘാടന മത്സരത്തില്‍ പരാജയപ്പെടുന്ന ആദ്യ ആതിഥേയ രാജ്യം എന്ന നാണക്കേട് ഖത്തറിന് ഏറ്റുവാങ്ങേണ്ടി വന്നു.
ഇക്വഡോറിന് വേണ്ടി നായകൻ എന്നർ വലൻസിയ ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളുകളാണ് ഖത്തറിന്‍റെ തോല്‍വിക്ക് വഴിയൊരുക്കിയത്. 16-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയാണ് വലൻസിയ ആദ്യ ഗോൾ നേടിയത്. 31-ാം മിനിട്ടിൽ തകർപ്പനൊരു ഹെഡറിലൂടെ വലൻസിയ രണ്ടാം ഗോൾ നേടി. പ്രെസിയാഡോ മറിച്ചുനൽകിയ ക്രോസിൽനിന്നായിരുന്നു വലൻസിയയുടെ ഗോൾ.
advertisement
ഈ ഗോളോടെ, ഇക്വഡോറിനുവേണ്ടി ലോകകപ്പിൽ അഞ്ച് ഗോളെന്ന നേട്ടത്തിലെത്താനും വലൻസിയയ്ക്ക് കഴിഞ്ഞു. ഇക്വഡോറിന് വേണ്ടി ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന നേട്ടവും വലൻസിയ സ്വന്തമാക്കി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 21, 2022 7:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോകകപ്പ് ചരിത്രത്തിലാദ്യം; ഉദ്ഘാടന മത്സരത്തിൽ പരാജയപ്പെടുന്ന ആതിഥേയ രാജ്യമായി ഖത്തർ