TRENDING:

പ്രിയയുടെ കണ്ണിറുക്കലിനേക്കാൾ മനംനിറച്ച പുഞ്ചിരി; ആരാണ് ദീപിക ഘോസെ എന്ന സുന്ദരി?

Last Updated:

മത്സരത്തിനിടെ അഞ്ചു സെക്കൻഡ് മാത്രമാണ് ദീപികയെ ടെലിവിഷനിൽ കാണിച്ചതെങ്കിലും സമൂഹമാധ്യമങ്ങളിൽ താരമാകാൻ അത് മതിയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബംഗളൂരു: ഐപിഎല്ലിൽ ഇപ്പോൾ താരമായിരിക്കുന്നത് കളിക്കാരോ, ടീമുകളോ അല്ല; റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആരാധികയായ ഒരു പെൺകുട്ടിയാണ്. ഹൈദരാബാദിനെതിരായ മത്സരത്തിൽ ബാംഗ്ലൂർ ഗാലറിയിലെത്തിയ ദീപിക ഘോസെ. രണ്ട് ദിവസം കൊണ്ട് ദീപികയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം രണ്ട് ലക്ഷത്തിലധികമായി.
advertisement

സീസണിൽ ആർ സി ബി നിരാശപ്പെടുത്തി. പക്ഷെ അവസാന മത്സരത്തിൽ ചിന്നസ്വാമി ഗാലറിയിലെത്തിയ ഒരു പെൺകുട്ടി ആരാധകരുടെ ഹൃദയം കവർന്നു. മത്സരത്തിനിടെ അഞ്ചു സെക്കൻഡ് മാത്രമാണ് ടെലിവിഷനിൽ കാണിച്ചതെങ്കിലും സമൂഹമാധ്യമങ്ങളിൽ താരമാകാൻ അത് മതിയായിരുന്നു. ആരാണീ സുന്ദരിയെന്ന അന്വേഷണമായി പിന്നീട്. അത് ചെന്നെത്തിയത് ദീപിക ഘോസെയിൽ. ഒരൊറ്റ രാത്രി കൊണ്ട് ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം 2000ൽ നിന്ന് രണ്ടു ലക്ഷം പിന്നിട്ടു. പ്രിയ വാര്യരുടെ കണ്ണിറുക്കലിനേക്കാൾ മനം നിറക്കുന്നതാണ് ദീപികയുടെ പുഞ്ചിരിയെന്നാണ് ആരാധകർ പറയുന്നത്.

advertisement

കടുത്ത ആർ സി ബി ആരാധിക എന്ന് സ്വയം വിശേഷിപ്പിക്കുന്ന ദീപിക 2015 മുതൽ ആർസിബിയുടെ മത്സരങ്ങൾ കാണാൻ ഗ്യാലറിയിൽ എത്താറുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്റ്റൈലിസ്റ്റായ ദീപിക ഷാരൂഖ് ഖാൻ, അലിയ ഭട്ട് തുടങ്ങിയവരോടൊത്തുള്ള ചിത്രങ്ങൾ നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇൻർനെറ്റിൽ തരംഗമായതോടെ ദീപികയ്ക്കെതിരെ ട്രോളുകളും അനവധിയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
പ്രിയയുടെ കണ്ണിറുക്കലിനേക്കാൾ മനംനിറച്ച പുഞ്ചിരി; ആരാണ് ദീപിക ഘോസെ എന്ന സുന്ദരി?