പരാതിക്കാരൻ എന്ന നിലയിൽ ഈ ചിലവ് വഹിക്കാൻ ധോണി ബാധ്യസ്ഥനാണെന്ന് കോടതി ഉത്തരവിൽ പറയുന്നു. 12 വർഷം പഴക്കമുള്ള ഈ സിവിൽ കേസിന്റെ നടപടികൾ തുടരുന്നതിനായി 2026 മാർച്ച് 12-നകം തുക ചീഫ് ജസ്റ്റിസിന്റെ റിലീഫ് ഫണ്ടിൽ നിക്ഷേപിക്കണം. ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് പ്രകാരം, ഔദ്യോഗിക വിവർത്തകന്റെ സേവനം അനിവാര്യമായ സാഹചര്യത്തിൽ ജോലി പൂർത്തിയാക്കുന്നതിനുള്ള ചിലവ് നൽകാൻ വാദിക്ക് ബാധ്യതയുണ്ടെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
2013 ഐപിഎൽ സീസണിൽ ഒത്തുകളിയിലും വാതുവെപ്പിലും ധോണിക്ക് പങ്കുണ്ടെന്നാരോപിച്ച് പ്രസ്താവനകൾ നടത്തിയ രണ്ട് മാധ്യമ സ്ഥാപനങ്ങൾക്കും ഒരു പത്രപ്രവർത്തകനും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനുമെതിരെ 2014-ലാണ് ധോണി 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ ധോണി നിഷേധിച്ചിരുന്നു. വിവിധ ഇടക്കാല അപേക്ഷകളും അപ്പീലുകളും കാരണം കേസ് വർഷങ്ങളായി നീണ്ടുപോവുകയാണ്.
advertisement
ധോണിയുടെ പ്രശസ്തിയും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്ത്, അദ്ദേഹത്തിന്റെ തെളിവുകൾ കോടതിക്ക് പുറത്തുവെച്ച് രേഖപ്പെടുത്തുന്നതിനായി കഴിഞ്ഞ വർഷം ഹൈക്കോടതി ഒരു അഡ്വക്കേറ്റ് കമ്മീഷണറെ നിയമിക്കുകയും വിചാരണ നടപടികൾ ആരംഭിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീൽ 2025 നവംബറിൽ കോടതി തള്ളിക്കളഞ്ഞു.
