'കൊച്ചിയില്‍ ഇന്ന് മഞ്ഞക്കടലിരമ്പം'; ബ്ലാസ്റ്റേഴ്‌സിന്റെയും മുംബൈയുടെയും പ്രതീക്ഷിത ഇലവന്‍
വിന്‍ഡീസ് നായകന്‍ ബ്രത്‌വൈറ്റിനെ ഷമി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു പത്ത് പന്തുകളില്‍ നിന്ന് വെറും രണ്ട് റണ്‍സ് മാത്രമാണ് വിന്‍ഡീസ് നായകന് നേടാന്‍ കഴിഞ്ഞത്. മറ്റൊരു ഓപ്പണര്‍ പവലിനെ ഷമി എല്‍ബിയില്‍ കുരുക്കുകയും ചെയ്തു. ഒരു റണ്‍സ് മാത്രമായിരുന്നു പവലിന്റെ സമ്പാദ്യം.
ഹോപ് നിലയുറപ്പിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു അശ്വിന്‍ ടീമിന്റെ മൂന്നാം വിക്കറ്റ് വീഴ്ത്തിയത്. 22 പന്തുകളില്‍ നിന്ന് 10 റണ്‍സായിരുന്നു ഹോപ് നേടിയത്. ഷിമ്രോണിനെ ജഡേജ റണ്ണൗട്ട് ആക്കുകയും ചെയ്തു.
advertisement
സച്ചിനെയും പിന്തള്ളി കോഹ്‌ലി; ഇനി സ്ഥാനം ബ്രാഡ്മാന് പിന്നില്‍
നേരത്തെ ഇന്ത്യക്കായി മൂന്ന് താരങ്ങള്‍ സെഞ്ച്വറിയും രണ്ട് പേര്‍ അര്‍ദ്ധ സെഞ്ച്വറിയും നേടിയിരുന്നു. പൃഥ്വി ഷാ (134), പൂജാര (86), കോഹ്‌ലി (139), പന്ത് (92), ജഡേജ (100*), രഹാനെ (41) എന്നിവരായിരുന്നു ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.