സച്ചിനെയും പിന്തള്ളി കോഹ്‌ലി; ഇനി സ്ഥാനം ബ്രാഡ്മാന് പിന്നില്‍
Last Updated:
രാജ്‌കോട്ട്: വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി കഴിഞ്ഞിരിക്കുകയാണ്. നായകന്‍ വിരാട് കോഹ്‌ലിയുടെയും അരങ്ങേറ്റ മത്സരം കളിക്കുന്ന പൃഥ്വി ഷായുടെയും സെഞ്ച്വറി മികവില്‍ ഇന്ത്യ 550 റണ്‍സ് പിന്നിട്ടു. 92 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തും 86 റണ്‍സെടുത്ത പൂജാരയും ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്ത് പകര്‍ന്നിരുന്നു.
അതിനിടെ ടെസ്റ്റ് കരിയറിലെ 24 ാം സെഞ്ച്വറിയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി രാജ്‌കോട്ടില്‍ കുറിച്ചത്. അതും മറ്റൊരു റെക്കോര്‍ഡോടെ. 24 സെഞ്ച്വറികള്‍ തികക്കാന്‍ ഏറ്റവും കുറച്ച് ഇന്നിങ്‌സുകള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് കോഹ്‌ലി എത്തിയിരിക്കുന്നത്. ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് താരം പിന്തള്ളിയത്.
24 ടെസ്റ്റ് സെഞ്ച്വറികള്‍ പൂര്‍ത്തീകരിക്കാന്‍ 123 ഇന്നിങ്‌സുകളാണ് കോഹ്‌ലിക്ക് വേണ്ടിവന്നത്. സച്ചിന് 125 ഇന്നിങ്‌സുകളും. എന്നാല്‍ ഒന്നാം സ്ഥാനത്തുള്ള ഡോണ്‍ ബ്രാഡ്മാന്‍ വെറും 66 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു 24 സെഞ്ച്വറികള്‍ കണ്ടെത്തിയത്. സെഞ്ച്വറികളുടെ എണ്ണത്തില്‍ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗിനെ മറികടക്കാനും വിരാടിനു കഴിഞ്ഞു. 23 സെഞ്ച്വറികളായിരുന്നു വീരുവിന്റെ അക്കൗണ്ടില്‍.
advertisement
ഇന്ത്യന്‍ നായകനായതിനുശേഷമുള്ള 17 ാം സെഞ്ച്വറിയണ് രാജ്‌കോട്ടില്‍ കോഹ്‌ലി കുറിച്ചത്. അതോടൊപ്പം 2018 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 1,000 റണ്‍സ് തികക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഇന്നത്തെ മത്സരത്തില്‍ വിരാട് സ്വന്തമാക്കി. മത്സരത്തില്‍ 139 റണ്ണുമായാണ് വിരാട് പുറത്തായത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2018 1:22 PM IST