ഇന്ത്യക്കായി ഹർലീൻ ഡിയോൾ (47 പന്തിൽ 52) അർധസെഞ്ചുറി നേടിയെങ്കിലും വലിയ സ്കോർ നെടാനവാതെ പോയത് ഇന്ത്യക്ക് തിരിച്ചടിയായി. ഹർലീനു പുറമെ ജേമീമ(30) സുഷമ വർമ (23), ക്യാപ്റ്റൻ സ്മൃതി(11) എന്നിവർ മാത്രമേ രണ്ടക്കം കടന്നിള്ളൂ. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്കൻ വനിതകൾ ഇന്ത്യയെ പൂർണ്ണമായും ഒതുക്കി നിർത്തി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി സ്പിന്നർ ശബ്നം ഇസ്മായിൽ മൂന്നും അനെകെ ബോഷ് രണ്ട് വിക്കറ്റും വീഴ്ത്തി.
Also Read-India Vs England T20I | കോഹ്ലിയും രോഹിതും നയിച്ചു; ഇന്ത്യയ്ക്കു തകർപ്പൻ ജയം, പരമ്പര
advertisement
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് നേരത്തെ തന്നെ അവരുടെ ഏകദിന പരമ്പരയിലെ താരമായ ലീയെ നഷ്ടപ്പെട്ടെങ്കിലും പുറത്താകാതെ 66 റണ്‍സുമായി അനെകെ ബോഷും, 43 റൺസുമായി ക്യാപ്റ്റന്‍ സുനേ ലൂസും ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യയ്ക്കായി അരുന്ധതി റെഡ്ഡിയും ഹര്‍ലീന്‍ ഡിയോളും ഓരോ വിക്കറ്റ് വീതം നേടി.
പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഏഴ് മണിക്ക് നടക്കും.
Summary: Poor performance of Indian women continues in T20s as well, loses first match by eight wickets.