ബിജെപി നേതാവിനെതിരെ കുറ്റപത്രം സമർപ്പിക്കുമെന്ന വാഗ്ദാനം സർക്കാർ പാലിച്ചെന്ന് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നിവർ സമാനമായ ട്വീറ്റുകളിൽ പറഞ്ഞു. “ഞങ്ങൾക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരും, പക്ഷേ അത് കോടതിയിലായിരിക്കും, തെരുവിലല്ല,” ഗുസ്തിതാരങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
“ഡബ്ല്യുഎഫ്‌ഐയിലെ പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു. ജൂലൈ 11 ന് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനായി ഞങ്ങൾ കാത്തിരിക്കും, ” ഗുസ്തിതാരങ്ങൾ തുടർന്നു.
advertisement
അതേസമയം, സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ച് ദിവസത്തേക്ക് ഇടവേള എടുക്കുകയാണെന്ന് വിനേഷും സാക്ഷിയും അറിയിച്ചു. ഏഷ്യൻ ഗെയിംസ് ട്രയൽസിൽ നിന്ന് തങ്ങളെ ഒഴിവാക്കാനുള്ള ഐഒഎ അഡ്-ഹോക്ക് പാനലിന്റെ തീരുമാനത്തെ കഴിഞ്ഞ ദിവസം താരങ്ങൾ ചോദ്യം ചെയ്തിരുന്നു. അതേസമയം മുൻ ഗുസ്തിതാരവും ഇപ്പോൾ ബിജെപി നേതാവുമായ യോഗേശ്വർ ദത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഗുസ്തിതാരങഅങൾ ഉന്നയിച്ചത്.
40 മിനിറ്റോളം നീണ്ട പ്രസംഗത്തിൽ, ബ്രിജ്ഭൂഷൺ സിങ്ങിനെതിരായ പോരാട്ടം തുടരുമെന്നും ബിജെപി നേതാവിനെതിരെ സമർപ്പിച്ച കുറ്റപത്രം വിലയിരുത്തിയ ശേഷം ഈ പോരാട്ടം എങ്ങനെ തുടരാമെന്ന് ആലോചിക്കുമെന്നും ഗുസ്തിതാരങ്ങൾ പറഞ്ഞു.
“എന്തുകൊണ്ടാണ് നമ്മൾ മിണ്ടാതിരുന്നതെന്ന് ആളുകൾ ഞങ്ങളോട് ചോദിക്കുന്നു . ജൂൺ 15 വരെയായിരുന്നു (പ്രതിഷേധം താൽക്കാലികമായി നിർത്തിവയ്ക്കാൻ) സമയം. ഈ പോരാട്ടം അത് ഏത് തരത്തിലാണെങ്കിലും തുടരും, പക്ഷേ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരും,” വിനേഷ് പറഞ്ഞു.
“ബ്രിജ് ഭൂഷനെ ജയിലിൽ അടയ്ക്കാത്തിടത്തോളം, അയാൾ ചെയ്ത പാപങ്ങൾക്ക് തക്ക പ്രതിഫലം ലഭിക്കുന്നില്ല, അത് തുടരും. കുറ്റപത്രത്തിന്റെ പകർപ്പിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. അത് നീതിക്ക് പര്യാപ്തമാണോ എന്ന് ഞങ്ങൾ വിലയിരുത്തും. റോഡിൽ ഇരിക്കണോ അതോ ജീവൻ പണയപ്പെടുത്തണോ എന്ന് ഞങ്ങൾ തീരുമാനിക്കും. അതുകൊണ്ടാണ് ഞങ്ങൾ നിശബ്ദരായിരിക്കുന്നത്. ഞങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ല,” ഫോഗട്ട് കൂട്ടിച്ചേർത്തു.
തന്റെ സ്വാർത്ഥതാൽപര്യങ്ങൾ കൊണ്ടാണ് യോഗേശ്വർ ദത്ത് തങ്ങളെ ലക്ഷ്യമിടുന്നതെന്നും വിനേഷ് ആരോപിച്ചു. “അയാൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഞാൻ പറയാം. ബ്രിജ് ഭൂഷൺ അയാൾക്ക് ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തിരിക്കാം, അതിനാലാണ് അയാൾ ബ്രിജ്ഭൂഷണിനൊപ്പം നിന്നത്, ”അവർ പറഞ്ഞു.