ബബിത ഫൊഗട്ട് ഗുസ്തി താരങ്ങളുടെ സമരം ദുർബലപ്പെടുത്തിയെന്ന് സാക്ഷി മാലിക്; കോൺഗ്രസിന്റെ കളിപ്പാവയെന്ന് സാക്ഷി

Last Updated:

ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധത്തെ താൻ അനുകൂലിക്കുന്നില്ലെന്നും ബബിത ഫൊഗട്ട്

(News18/File)
(News18/File)
സാക്ഷി മാലിക് കോൺഗ്രസിന്റെ കളിപ്പാവയെന്ന് ആക്ഷേപിച്ച് ഗുസ്തി താരവും ബിജെപി നേതാവുമായ ബബിത ഫൊഗട്ട്. ഗുസ്തി ഫെഡറേഷൻ തലവൻ ബ്രജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധത്തെ താൻ അനുകൂലിക്കുന്നില്ലെന്നും ബബിത ഫൊഗട്ട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സാക്ഷി മാലിക്കും ഭർത്താവ് സത്യവ്രത് കാഡിയന‍ും ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഇതിന്റെ മറുപടിയായാണ് ബബിത ഫൊഗാട്ട് രംഗത്തെത്തിയത്.
ഗുസ്തി താരങ്ങളുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന ബിജെപി നേതാക്കളുടെ ആരോപണത്തിന് മറുപടിയായിരുന്നു സാക്ഷി മാലിക്കിന്റെ വീഡിയോ. തങ്ങളുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമല്ലെന്നും ജന്തർ മന്ദറിൽ സമരത്തിന് അനുമതി വാങ്ങി തന്നത് രണ്ട് ബിജെപി നേതാക്കളാണെന്നും പറഞ്ഞിരുന്നു. മാത്രമല്ല, സമരത്തിന് അനുമതി ആവശ്യപ്പെട്ടുള്ള അപേക്ഷയുടെ പകർപ്പും സാക്ഷിയും ഭർത്താവും പുറത്തുവിടുകയും ചെയ്തു.
advertisement
ബബിത ഫൊഗാട്ടും ബിജെപി നേതാവ് തീർത്ഥ് റാണയുമാണ് അനുമതി വാങ്ങിയത് എന്നായിരുന്നു വീഡിയോയിൽ വ്യക്തമാക്കിയത്.
advertisement
ഇതിനു മറുപടിയുമായാണ് ഇപ്പോൾ ബബിത ഫൊഗാട്ട് രംഗത്തെത്തിയിരിക്കുന്നത്. സാക്ഷി മാലിക് കാണിച്ച അനുമതിപത്രത്തിലെ ഒപ്പ് തന്റേതല്ലെന്ന് വാദിച്ച ഫൊഗാട്ട് , അനുമതിക്ക് വേണ്ടി യാതൊന്നും തന്നെ ചെയ്തിട്ടില്ലെന്നും ട്വീറ്റിൽ കൂട്ടിച്ചേർത്തു
മലയാളം വാർത്തകൾ/ വാർത്ത/India/
ബബിത ഫൊഗട്ട് ഗുസ്തി താരങ്ങളുടെ സമരം ദുർബലപ്പെടുത്തിയെന്ന് സാക്ഷി മാലിക്; കോൺഗ്രസിന്റെ കളിപ്പാവയെന്ന് സാക്ഷി
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement