എഡ്ജ് vs ജെയ് ഉസോ
ഉസോയുടെ ആക്രമണത്തിൽ പതറാതെ എഡ്ജ് കളിയിലുടനീളം പിടിച്ചു നിന്നു. എന്നാൽ ഉസോ തന്റെ എതിരാളിയെ കളിക്കളത്തിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു. എഡ്ജ് ഉസോയുടെ ഒരു സൂപ്പർകിക്കിൽ നിന്ന് വിദഗ്ധമായി രക്ഷപ്പെടുകയും ചെയ്തു. എന്നാൽ തക്കം കിട്ടിയപ്പോൾ പ്രത്യാക്രമണം നടത്തി എഡ്ജ് ഉസോയെ കീഴ്പെടുത്തി.
വിജയി: എഡ്ജ്
സാഷാ ബാങ്ക് vs നിയ ജാക്സ്
സ്മാക്ക് വനിതാ ചാംപ്യനായ സാഷാ ബാങ്കും ബയങ്ക ബിലെയ്റും തമ്മിൽ മത്സര തുടങ്ങുന്നതിന് മുന്പ് തന്നെ സ്റ്റേജിന് പുറത്ത് വാക്കേറ്റം ഉണ്ടായിരുന്നു. മത്സരത്തിനിടെ ഇടക്കിടെ ശ്രദ്ധ നഷ്ടപ്പെട്ട ഷയന ബസ്ലെറുടെ പിഴവുകൾ മുതലെടുക്കുകയായിരുന്നു ബാങ്ക്സ്. ഷയനയുടെ ഒരു കിക്ക് ജാക്സിന്റെ മുഖത്താണ് കൊണ്ടത്. ബാങ്ക്സ് വിജയിക്കുകയും കിരീടം നേടുകയും ചെയ്തു.
advertisement
വിജയി: സാഷാ ബാങ്ക്സ്
റെയ്, ഡൊമിനിക് മിസ്റ്റീരിയോ vs ദി സ്ട്രീറ്റ് പ്രൊഫിറ്റ്സ്
അതിവേഗതയിലുള്ള ഈ മത്സരത്തിൽ മത്സരത്തിന്റെ അധിക സമയവും ആധിപത്യം ഏറ്റെടുത്ത എയ്ഞ്ജെലോ ജോകി൯സും മോണ്ടൊസ് ഫോർഡും ജയിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ, അലേർട്ടായിരുന്ന റേയും ഡൊമിനിക്കും ചേർന്ന് അവസാനം നിമിഷം വിജയം തട്ടിപ്പറിക്കുകയായിരുന്നു.
വിജയി: റേയും ഡൊമിനിക് മിസ്റ്റീരിയോയും
ചാഡ് ഗെയ്ബ്ൾ, ഓട്ടിസ് vs റേയ്, ഡൊമിനിക് മിസ്റ്റീരിയോ
മിസ്റ്റീരിയോയും ആൽഫാ കമ്പനിയും (ചാഡ് ഗെയ്ബ്ൾ, ഓടിസ്) തമ്മിലെ ശത്രുത ഈയടുത്ത് തുടങ്ങിയതാണ്. കനത്ത പോരാട്ടമായിരുന്നു ഇരു ടീമുകളും തമ്മിൽ. അവസാന നിമിഷം കൈവന്ന അവസരം മുതലെടുത്ത് ഗെയ്ബ്ളും, ഓടിസും വിജയം ഉറപ്പിക്കുകയായിരുന്നു.
വിജയി: ചാഡ് ഗെയ്ബ്ൾ, ഓടിസ്
സാമി സെയ്൯ vs കിംഗ് കോർബി൯
WWE ചരത്രത്തിൽ തന്നെ സിംഗിൾസ് ഇനത്തിൽ ഒട്ടും പ്രവചിക്കാ൯ കഴിയാത്ത മത്സരങ്ങളിൽ ഒന്നായിരുന്നു സമി സെയ്നും കോർബിനും തമ്മിൽ അരങ്ങേറിയത്. മത്സരത്തിന്റെ തുടക്കത്തിൽ കോർബി൯ വളരെ മികച്ച പോരാട്ടമായിരുന്നു കാഴ്ച്ച വെച്ചത് എങ്കിലും സെയ്൯ പിന്നീട് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
വിജയി: സാമി സെയ്൯
Keywords: WWE, WWE SMACKDOWN 2021, Roman Reigns, Daniel Bryan, Edge, Jey Uso, Sasha Banks vs Nia Jax, Sasha Banks vs Nia Jax, റെസ്ലിംഗ്, സ്മാക്ക്ഡൗണ് 2021, ഡാനിയേൽ ബ്ര്യാ൯
