സ്നാച്ചില്‍ 124 കിലോ ഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തില്‍ 150 കിലോ ഗ്രാമുമാണ് ജെറിമി ഉയര്‍ത്തിയത്. തുര്‍ക്കിയുടെ ടോപ്റ്റാസ് കാനര്‍ക്കാണ് ഇനത്തില്‍ വെള്ളി (263 (122+141) ), കൊളംബിയയുടെ വിയ്യര്‍ എസ്റ്റിവെന്‍ (260 (115+143) ) വെങ്കലവും നേടി. ഐസ്വാള്‍ സ്വദേശിയാണ് 15കാരനായ ജെറിമി. താരത്തിന്റെ മികച്ച വ്യക്തിഗത നേട്ടം കൂടിയാണ് ഇന്ന് കുറിക്കപ്പെട്ടത്.
advertisement
ലോക യൂത്ത് ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് ലാല്‍റിന്നുംഗ. 2014 ല്‍ ചൈനയില്‍ നടന്ന യൂത്ത് ഒളിംപിക്‌സില്‍ രണ്ട് മെഡല്‍ നേടിയത് മാത്രമായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ പ്രധാന നേട്ടം.
നേരത്തെ ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില് വെളളിയും ജൂനിയര്‍ വിഭാഗത്തില്‍ വെങ്കലമെഡലും ജെറിമി നേടിയിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 09, 2018 11:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ചരിത്രമെഴുതി ജെറിമി ലാല്‍റിന്നുംഗ; യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം
