'തലകുത്തിമറിഞ്ഞൊരു പെനാല്‍റ്റി'; അത്ഭുതപ്പെടുത്തുന്ന ബാക്ക് ഫ്‌ളിപ്പ് ഗോളുമായി താരം; കാഴ്ചക്കാരായി ഗോളിയും സഹതാരങ്ങളും
Last Updated:
മോസ്‌കോ: ഫുട്‌ബോളില്‍ താരങ്ങള്‍ തലകുത്തി മറിയുന്നതും അഭ്യാസപ്രകടനങ്ങള്‍ കാഴ്ചവെക്കുന്നതും പുതിയ കാര്യമല്ല. ഗോള്‍ നേടിയതിനുശേഷം തലകുത്തിമറിയുന്ന നിരവധി കളിക്കാരും ഫുട്‌ബോള്‍ രംഗത്തുണ്ട്. എന്നാല്‍ തലകുത്തിമറിഞ്ഞ് ഗോളടിക്കുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞദിവസം റഷ്യന്‍ പ്രീമിയര്‍ ലീഗ് സാക്ഷിയായത്.
പ്രീമിയര്‍ ലീഗില്‍ അണ്ടര്‍ 21 മത്സരത്തിനിടെയായിരുന്നു റൂബിന്‍ കസാന്‍ താരം നോറിക് അവ്ദാലിയാന്റെ തലകുത്തിമറിഞ്ഞുള്ള പെനാല്‍റ്റി. യുറാലിനെതിരായ മത്സരത്തില്‍ ലഭിച്ച പെനാല്‍റ്റിയാണ് ബാക്ക് ഫ്‌ളിപ്പിലൂടെ നോറിക് ഗോളാക്കിയത്. താരത്തിന്റെ അപ്രതീക്ഷിത പ്രകടനം കണ്ട ഗോളി തന്റെ സ്ഥാനം മറന്ന് കാഴ്ചക്കാരനായി നില്‍ക്കുകയും ചെയ്തു. യുറാലിന്റെ മറ്റുതാരങ്ങളുടെ അവസ്ഥയും മറിച്ചായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ നില്‍ക്കുകയായിരുന്നു താരങ്ങള്‍.
advertisement
റൂബിന്റെ മധ്യനിര താരമാണ് നോറിക്. ഈയടുത്ത് ക്ലബ്ബിലെത്തിയ താരം തന്റെ പ്രകടനമികവുമയി ക്ലബ്ബില്‍ ചുരുങ്ങിയകാലത്തിനുള്ളില്‍ തന്നെ ശ്രദ്ധേയനായിതീരുകയായിരുന്നു. ടീം ഒരുഗോളിന് പിന്നിട്ട് നില്‍ക്കുമ്പോഴായിരുന്ന താരം പെനാല്‍റ്റി ഗോള്‍ നേടുന്നത്. ഇതോടെ മത്സരം സമനിലയിലെത്തി്കാനും നോറിക്കിനു കഴിഞ്ഞു.
ഇന്നലെ താരം നേടിയ ഗോള്‍ ആകസ്മികമായി സംഭവിച്ചതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞവര്‍ഷം എന്‍എസ്എഫ്എല്‍ ടീമിനു വേണ്ടിയും താരം ഇതേരീതിയില്‍ ഗോള്‍ നേടിയിരുന്നു.
advertisement
What a penalty by our youth academy player Norik Avdalyan!
🥋 pic.twitter.com/IM1hLCMadW
— Rubin Kazan UK (@RubinKazanUK) October 8, 2018
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 09, 2018 10:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'തലകുത്തിമറിഞ്ഞൊരു പെനാല്‍റ്റി'; അത്ഭുതപ്പെടുത്തുന്ന ബാക്ക് ഫ്‌ളിപ്പ് ഗോളുമായി താരം; കാഴ്ചക്കാരായി ഗോളിയും സഹതാരങ്ങളും


