വിന്‍ഡീസ് താരം ബ്രൈത്‌വൈറ്റിനും ഇന്ത്യന്‍ താരം അക്‌സര്‍ പട്ടേലിനുമാണ് ലേലത്തില്‍ ഇതുവരെ ഉയര്‍ന്ന തുക ലഭിച്ചത്. 5 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ബ്രൈത്‌വൈറ്റിനെ സ്വന്തമാക്കിയത്. 5 കോടി രൂപ നല്‍കി ഡല്‍ഹി ക്യാപിറ്റല്‍സാണ് ഇന്ത്യന്‍ താരം അക്‌സര്‍ പട്ടേലിനെ ടീമിലെത്തിച്ചത്. പട്ടേലിനായി കിങ്ങ്‌സ് ഇലവന്‍ പഞ്ചാബും രംഗത്തെത്തിയിരുന്നു.
Also Read: കോടികള്‍ നല്‍കി വിഹാരിയെ ഡല്‍ഹി സ്വന്തമാക്കി; പൂജാരയെ ആര്‍ക്കും വേണ്ട
advertisement
യുവരാജിനു പുറമെ ബ്രെണ്ടന്‍ മക്കുല്ലം, ക്രിസ് വോക്‌സ് തുടങ്ങിയവരെയും ലേലത്തില്‍ ആരും സ്വന്തമാക്കിയില്ല. അതേസമയം ഗുര്‍ക്രീത് സിങ്ങിനെ 50 ലക്ഷത്തിന് ബാംഗ്ലൂര്‍ സ്വന്തമാക്കിയിട്ടുണ്ട്.
Also Read: ലേലത്തില്‍ സമ്പന്നര്‍ പഞ്ചാബ്; കാഴ്ചക്കാരാകാന്‍ ചെന്നൈ
ആദ്യം ലേലത്തട്ടിലെത്തിയ മനോജ് തിവാരിയെ ആരും സ്വന്തമാക്കിയില്ല. ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാരയ്ക്ക് വേണ്ടിയും ടീമുകളൊന്നും രംഗത്തെത്തിയില്ല. ടി20 സ്‌പെഷ്യലിസ്റ്റായ ഇംഗ്ലണ്ടിന്റെ അലക്‌സ് ഹെയ്ല്‍സും അണ്‍സോള്‍ഡ് ആവുകയായിരുന്നു.