കോടികള്‍ നല്‍കി വിഹാരിയെ ഡല്‍ഹി സ്വന്തമാക്കി; പൂജാരയെ ആര്‍ക്കും വേണ്ട
Last Updated:
ജയ്പൂര്‍: ഐപിഎല്‍ പന്ത്രണ്ടാം സീസണിലേക്കുള്ള താരലേലത്തില്‍ ആദ്യ നേട്ടം ഹനുമ വിഹാരിയ്ക്ക്. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 2 കോടി നല്‍കി ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും രംഗത്തെത്തിയെങ്കിലും 2 കോടി നല്‍കി ഡല്‍ഹി താരത്തെ സ്വന്തമാക്കുകയായിരുന്നു.
ആദ്യം ലേലത്തട്ടിലെത്തിയ മനോജ് തിവാരിയെ ആരും സ്വന്തമാക്കിയില്ല. ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാരയ്ക്ക് വേണ്ടിയും ടീമുകളൊന്നും രംഗത്തെത്തിയില്ല. ടി20 സ്‌പെഷ്യലിസ്റ്റായ ഇംഗ്ലണ്ടിന്റെ അലക്‌സ് ഹെയ്ല്‍സും അണ്‍സോള്‍ഡ് ആവുകയായിരുന്നു.
Also Read: ലേലത്തില്‍ സമ്പന്നര്‍ പഞ്ചാബ്; കാഴ്ചക്കാരാകാന്‍ ചെന്നൈ
മെയ് ആദ്യവാരം നടക്കുന്ന ലോകകപ്പിനു മുന്നോടിയായി ഇംഗ്ലണ്ട് താരങ്ങള്‍ നാട്ടിലേക്ക മടങ്ങും എന്നത് കൊണ്ട് തന്നെ ഇംഗ്ലീഷ് താരങ്ങള്‍ക്കായി ടീമുകള്‍ വലിയ സംഖ്യ ചെലവഴിക്കില്ല എന്നത് വ്യക്തമാക്കുന്നതാണ് ഹെയ്ല്‍സിന്റെ ലേലം വ്യക്തമാക്കുന്നത്.
advertisement
First player sold at #IPLAuction2019! pic.twitter.com/3GDI6hhX6s
— cricketnext (@cricketnext) December 18, 2018
Dont Miss: ലേലം തുടങ്ങും മുമ്പേ മുംബൈ തുടങ്ങി; സഹീര്‍ വീണ്ടും മുംബൈ ഇന്ത്യന്‍സില്‍
അതേസമയം വിന്‍ഡീസ് താരം ഹെറ്റിമറിനെ 4.2 കോടി നല്‍കി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ടീമിലെത്തിച്ചു. രാജസ്ഥാനും പഞ്ചാബും ഹെറ്റിമറിനായി രംഗത്തെത്തിയിരുന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2018 4:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
കോടികള്‍ നല്‍കി വിഹാരിയെ ഡല്‍ഹി സ്വന്തമാക്കി; പൂജാരയെ ആര്‍ക്കും വേണ്ട