TRENDING:

82 കാരന് ജീവപര്യന്തം; 73 കാരനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ

Last Updated:

കൊല്ലപ്പെട്ട ചാക്കോ ശാമുവലിന്റെ മകന്റെ മൊഴിപ്രകാരമാണ് കോന്നി പൊലീസ് കേസ്സ് എടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

പത്തനംതിട്ട : എഴുപത്തിമൂന്നുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 83 കാരനായ പ്രതിയ്ക്ക് അഡിഷണൽ സെഷൻസ് കോടതി (നാല് ) ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ 6 മാസത്തെ കഠിനതടവ് കൂടി അനുഭവിക്കേണ്ടിവരും. കോന്നി പൊലീസ് സ്റ്റേഷനിൽ 2013 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇന്ന് വിധി ഉണ്ടായത്.

കോന്നി പയ്യനാമൺ ചാങ്കൂർ മുക്ക് പൂത്തിനേത്ത് വീട്ടിൽ അലക്സാണ്ടർ വർഗീസിനെയാണ് (82) ജഡ്ജി പി പി പൂജ ശിക്ഷിച്ചത്. കൊന്നപ്പാറ വടക്കേക്കര വീട്ടിൽ ചാക്കോ ശാമുവൽ (73) ആണ് കൊല്ലപ്പെട്ടത്. പ്രതിയുടെ പുരയിടത്തിൽ കയറി എന്ന വിരോധത്താൽ 2013 ആഗസ്റ്റ് 31 ഉച്ചയ്ക്കാണ് പ്രതി ക‍ൃത്യം നടത്തിയത്. ഐരവൺ താഴം കുപ്പക്കരയിലുള്ള കുമാരപിള്ളയുടെ കടയിൽ നിന്നും കത്തിയെടുത്ത് ചാക്കോ ശാമുവലിന്‍റെ നെഞ്ചിൽ ആഴത്തിൽ കുത്തുകയായിരുന്നു.

advertisement

read also: കോൺവെന്റിൽ കയറി പെൺകുട്ടികളെ മദ്യം നൽകി പീഡിപ്പിച്ചു; 3 പേര്‍ കസ്റ്റഡിയില്‍

കൊല്ലപ്പെട്ട ചാക്കോ ശാമുവലിന്റെ മകന്റെ മൊഴിപ്രകാരമാണ് കോന്നി പൊലീസ് കേസ്സ് എടുത്തത്. കോന്നി പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ബി എസ് സജിമോൻ അന്വേഷണം നടത്തുകയും 2014 ജനുവരി 31 ന് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

see also : ബിജെപി നേതാവും ടിക് ടോക് താരവുമായ സൊണാലിയെ ബലാത്സംഗം ചെയ്ത് കൊന്നതെന്ന് കുടുംബം

advertisement

എസ് ഐ അജിത് പ്രസാദ്, എ എസ് ഐ മുജീബ് റഹ്മാൻ എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. രേഖ ആർ നായർ ഹാജരായി.

മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
82 കാരന് ജീവപര്യന്തം; 73 കാരനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ
Open in App
Home
Video
Impact Shorts
Web Stories