Sonali Phogat | ബിജെപി നേതാവും ടിക് ടോക് താരവുമായ സൊണാലിയെ ബലാത്സംഗം ചെയ്ത് കൊന്നതെന്ന് കുടുംബം
Last Updated:
തിങ്കളാഴ്ച രാത്രി ഗോവയിൽ വെച്ചായിരുന്നു സൊണാലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിന്റെ (Sonali Phogat) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഗോവ പോലീസ് (Goa police) കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും അസ്വാഭാവിക മരണത്തിൽ (unnatural death) അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഗോവയിൽ വെച്ചായിരുന്നു സൊണാലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപ് തന്റെ ചില സ്റ്റാഫ് അംഗങ്ങളോടൊപ്പമാണ് സൊണാലി ഗോവയിൽ എത്തിയത്.
ഹൃദയാഘാതം മൂലമാണ് സൊണാലി മരിച്ചതെന്നാണ് അഞ്ജുനയിലെ സെന്റ് ആന്റണീസ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിനു ശേഷം ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ ഗോവ മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്‌സിക്കോളജി വിഭാഗത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൊണാലിയുമായി ബന്ധമുള്ള രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. ശരീരത്തിൽ ഒന്നിലധികം മുറിവുകൾ ഉണ്ടെന്നും മരിച്ചത് എങ്ങനെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തണം എന്നും ഗോവ മെഡിക്കൽ കോളേജിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സൊണാലിയുടെ പിഎ സുധീർ സാങ്‌വാൻ, ഇയാളുടെ അസോസിയേറ്റ് സുഖ്‌വീന്ദർ എന്നിവർക്കെതിരെ ഗോവ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ ന്യൂസ് 18-നോട് പറഞ്ഞു.
advertisement
''സൊണാലി ഫോഗട്ട് ബ്ലാക്ക്‌മെയിൽ ചെയ്യപ്പെട്ടു എന്നും ബലാത്സംഗത്തിന് ഇരയായി എന്നുമുള്ള കുടുംബത്തിന്റെ പരാതിയും അന്വേഷിക്കുന്നുണ്ട്. ഭർത്താവ് സഞ്ജയ് ഫോഗട്ടിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട ഒരു കേസും അന്വേഷിക്കുന്നുണ്ട്'', ഒരു ഉറവിടം പറഞ്ഞു.
സൊണാലിയുടെ പേഴ്സണൽ സ്റ്റാഫിൽ ഒരാൾക്ക് മുൻ ഹരിയാന മന്ത്രി ഗോപാൽ കാണ്ഡയുമായി അടുത്ത ബന്ധമുണ്ടെന്ന് സഹോദരൻ റിങ്കു ധാക്ക ആരോപിച്ചിരുന്നു. തുടർന്ന് കാണ്ഡെയും നിരീക്ഷണത്തിലാണ്. സാങ്‌വാനും കൂട്ടാളി സുഖ്‌വീന്ദറും ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി ബലാത്സംഗം ചെയ്ത് ദൃശ്യം വിഡിയോയിൽ പകർത്തി, സൊണാലിയെ ബ്ലാക്മെയിൽ ചെയ്തിരുന്നുവെന്നും തുടർന്ന് കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നും റിങ്കു ധാക്ക ഗോവ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
advertisement
കഴിഞ്ഞ വർഷം ഹരിയാനയിലെ ബിജെപി നേതാവിന്റെ വീട്ടിൽ നടന്ന മോഷണത്തിൽ സുധീറിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായും ധാക്ക ആരോപിച്ചു. മരണവിവരം അറിയുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ്, സൊണാലി വീട്ടുകാരെ വിളിച്ച് സുഖ്‌വീന്ദറിനെക്കുറിച്ച് സംശയം ഉണ്ടെന്നും അവരോട് അതൃപ്തിയുണ്ടെന്നും പറഞ്ഞിരുന്നതായും പോലീസ് അറിയിച്ചു. "സുഖ്‌വീന്ദറും സുധീറും ഏതറ്റം വരെയും പോകും" എന്ന് സൊണാലി വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നും തുടർന്ന് ലൈൻ വിച്ഛേദിക്കപ്പെട്ടുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. സുധീർ പറയുന്നതു പോലെ ഗോവയിൽ ഷെഡ്യൂൾ ചെയ്ത സിനിമാ ഷൂട്ടിംഗ് നടന്നിട്ടില്ലെന്നും റിങ്കു ധാക്ക ആരോപിച്ചു. സൊണാലിയുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ഇരുവരും മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു ഇതെന്നും സൊണാലിയുടെ വിയോഗം വീട്ടുകാരെ അറിയിച്ച ശേഷം സുധീർ തന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത് രക്ഷപ്പെടുകയായിരുന്നു എന്നും ധാക്ക പരാതിയിൽ പറയുന്നു.
Location :
First Published :
August 26, 2022 2:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Sonali Phogat | ബിജെപി നേതാവും ടിക് ടോക് താരവുമായ സൊണാലിയെ ബലാത്സംഗം ചെയ്ത് കൊന്നതെന്ന് കുടുംബം