അവസാനമായി നടത്തിയ സെഷന് ശേഷം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് താനൊരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ഊർജത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഉള്ള തന്റെ പഠനത്തിൽ കഴിഞ്ഞ 15 വർഷത്തിനിടെ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. വലിയ നേട്ടത്തിനായി അത് പ്രാവർത്തികമാക്കുക എന്ന കാര്യമാണ് ഇനി ചെയ്യേണ്ടത് - ബിൽ ഗേറ്റ്സ് പറഞ്ഞു.
കാർബൺ പുറം തള്ളുന്നത് കുറക്കാൻ വേണ്ടി എന്തൊക്കെ ചെയ്യാം എന്ന ചോദ്യത്തിന് ഉപയോഗം കുറക്കുക എന്നായിരുന്നു മറുപടി. കൂടുതൽ ചോദിച്ചപ്പോൾ താൻ ഇതിനായി ചെയ്യുന്ന കാര്യങ്ങളും ബിൽ ഗേറ്റ്സ് വിശദീകരിച്ചു.
advertisement
ടെക്നോ ഹൊററിന്‍റെ പുതുമകളുമായ് 'ചതുര്‍മുഖം' തിയറ്ററുകളിലേക്ക്; എന്താണ് ടെക്നോ ഹൊറര്‍?
കൃത്രിമ മാംസം കഴിക്കുന്നത് ആരംഭിച്ചെന്ന് പറഞ്ഞ അദ്ദേഹം ഹരിത വ്യോമയാന ഇന്ധനമാണ് വാങ്ങുന്നതെന്നും വീട്ടിൽ സോളാർ പാനലുകൾ വച്ച് ഇലക്ട്രിക് വാഹനമാണ് ഉപയോഗിക്കുന്നതെന്നും വ്യക്തമാക്കി.
ഏത് ടെക്നോളജിയാണ് കാലവസ്ഥാ വ്യതിയാനം നേരിടാൻ സഹായിക്കുക എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. കൃത്രിമ മാംസം, ഊർജ്ജ സംഭരണം, കെട്ടിട നിർമാണ വസ്തുക്കളുണ്ടാക്കുന്ന പുതിയ രീതി തുടങ്ങിയവക്കുള്ള ധാരാളം പുതിയ സാങ്കേതിക വിദ്യകൾ നമ്മുക്ക് ആവശ്യം ആണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വന്യമെന്ന് തോന്നിക്കുന്ന ധാരാളം ആശയങ്ങളെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട് എന്നും ബിൽഗേറ്റ്സ് കൂട്ടിച്ചേർത്തു.
കോവിഡ് കുട്ടികളെ ബാധിക്കുന്നത് എങ്ങനെ? കുട്ടികൾക്കിടയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുന്നു
19 വയസുകാരന് നൽകുന്ന ഉപദേശമായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നന്നായി പഠിക്കണം. അത് മുഴുവൻ സമയം ആകണം എന്നില്ല. നിങ്ങൾക്ക് ഇഷ്ടമുള്ള ജോലി കണ്ടെത്തി കാലാവസ്ഥാ വ്യതിയാനവുമായി ബംന്ധപ്പെട്ടുള്ള കാര്യങ്ങൾക്ക് സമയം കണ്ടെത്തുക. സ്വന്തം നേട്ടങ്ങൾക്ക് അപ്പുറത്തുള്ള ലക്ഷ്യങ്ങളും നിങ്ങൾക്ക് ഉണ്ടായിരിക്കണം - അദ്ദേഹം വിശദീകരിച്ചു.
കാലാവസ്ഥാ വ്യതിയാന ദുരന്തത്തെ എങ്ങനെ നേരിടാം എന്ന അദ്ദേഹത്തിന്റെ പുസ്തകം പ്രകാശനം ചെയ്യുന്നതിനിടെയും സമാനമായ അഭിപ്രായങ്ങൾ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. കൃത്രിമ മാംസം ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന പരിഹാര മാർഗങ്ങളിൽ ഒന്ന്. സമ്പന്ന രാഷ്ട്രങ്ങൾ 100 ശതമാനം കൃത്രിമ ബീഫിലേക്ക് മാറണം എന്നാണ് ആഗ്രഹിക്കുന്നത് എന്ന് ബിൽഗേറ്റ്സ് പറയുന്നു. ഇതിലൂടെ മീഥെയ്ൻ പുറം തള്ളുന്നത് വലിയ അളവിൽ കുറക്കാൻ സാധിക്കും. പതിയെ പതിയെ ആയി കൃത്രിമ മാംസം കഴിച്ച് രുചി പരിചിതമാക്കാം പിന്നീട് സാവധാനം പൂർണമായി തന്നെ കൃത്രിമ മാംസത്തിലേക്ക് മാറാവുന്നതാണ് - അദ്ദേഹം പറഞ്ഞു.
2015ൽ ഇന്നത്തെ മഹാമാരിയെക്കുറിച്ച് മുന്നറിയിപ്പ് തന്ന ബിൽ ഗേറ്റ്സ് സമീപ ഭാവിയിൽ തന്നെ നമ്മുടെ വാതിലിനടുക്കൽ എത്തുന്ന പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ച് വിവരിക്കുകയാണ്. ഇപ്പോഴത്തെ മഹാമാരിയിൽ മരിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ ഓരോ വർഷവും കാലവസ്ഥാ വ്യത്യയാനത്തിലൂടെ മരണപ്പെടുമെന്ന് അദ്ദേഹം പറയുന്നു.
ബയോ ടെററിസം ആണ് സമീപ ഭാവിയിൽ ഉണ്ടായേക്കാവുന്ന അടുത്ത വെല്ലുവിളി എന്നും ബിൽഗേറ്റ്സ് പറയുന്നു. നാശത്തിന് വേണ്ടി ആരെങ്കിലും വൈറസുകളെ സൃഷ്ടിച്ചാൽ സ്വഭാവികമായി ഉണ്ടായ ഇന്നത്തെ മഹമാരിയേക്കാൾ വലിയ പ്രത്യാഘാതം അതുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tag: Bill Gates Synthetic Meat, Carbon Emission, കൃതൃമ മാംസം, ബിൽഗേറ്റ്സ്,കാലാവസ്ഥാ വ്യതിയാനം, Climate change