കോവിഡ് മഹാമാരി കുട്ടികളെ ബാധിക്കുന്നത് എങ്ങനെ? കുട്ടികൾക്കിടയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുന്നു
Last Updated:
പാരീസിലെ റോബർട്ട് ഡെബ്രെ എന്ന സൈക്യാട്രിക് യൂണിറ്റിൽ പ്രതിമാസം 15 വയസും അതിൽ താഴെമുള്ള കുട്ടികളടങ്ങുന്ന 20 ഓളം ആത്മഹത്യ കേസുകൾ റിപ്പോർട്ട് ചെയ്യാറുണ്ടെന്ന് വ്യക്തമാക്കുന്നു.
മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും 11 വയസുകാരനായ പാബ്ലോ കഷ്ടിച്ച് ഭക്ഷണം മാത്രം കഴിക്കുമായിരുന്നു. വെള്ളം കുടിക്കുന്നത് പൂർണ്ണമായും നിർത്തി. മാസങ്ങൾ നീണ്ട ഒറ്റപ്പെടൽ അവനെ കൂടുതൽ ദുർബലനാക്കി. ഹൃദയത്തിന്റെ പ്രവർത്തനം മന്ദഗതിയിലായി. വൃക്കകൾ തളർന്നു. ആശുപത്രി അധികൃതർ പാബ്ലോയ്ക്ക് മരുന്നുകൾ കുത്തി വയ്ക്കുകയും ട്യൂബിലൂടെ ഭക്ഷണം നൽകുകയും ചെയ്തു. ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം, കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിച്ചിരിക്കുന്ന മഹാമാരി പ്രതിസന്ധികൾ കൂടുതൽ ഭയപ്പെടുത്തുന്നതാണ്. പാബ്ലോയെ പരിചരിക്കുന്ന പാരീസ് പീഡിയാട്രിക് ഹോസ്പിറ്റലിൽ സെപ്റ്റംബർ മുതൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ശേഷം ചികിത്സ ആവശ്യമുള്ള കുട്ടികളുടെയും കൌമാരക്കാരുടേയും എണ്ണം ഇരട്ടിയായി. (Photo: AP)
advertisement
മറ്റിടങ്ങളിലും ഡോക്ടർമാർ സമാനമായ വർദ്ധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എട്ടു വയസ്സിന് താഴെയുള്ള കുട്ടികൾ മന: പൂർവ്വം ട്രാഫിക്കിലേക്ക് ഓടുന്നു, ഗുളികകൾ അമിതമായി കഴിക്കുന്നു, അല്ലെങ്കിൽ സ്വയം ഉപദ്രവിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജപ്പാനിൽ 2020 ൽ കുട്ടികളിലും കൌമാരക്കാർക്കിടയിലും ആത്മഹത്യകൾ റെക്കോർഡ് നിലയിലെത്തിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. (Photo: AP)
advertisement
കൊറോണ വൈറസുമായി ബന്ധപ്പെട്ട ഭയവും സങ്കീർണതകളും ഭക്ഷണ ക്രമക്കേടുകളും നിരവധി കുട്ടികളിൽ കാണുന്നുണ്ടെന്ന് പീഡിയാട്രിക് സൈക്യാട്രിസ്റ്റുകൾ പറയുന്നു. അണുബാധയെക്കുറിച്ചുള്ള ഭീതി, കൈകൾ അമിതമായി സാനിറ്റൈസ് ചെയ്യൽ, ഭക്ഷണത്തിൽ നിന്ന് അസുഖം വരുമോയെന്ന ഭയം ഇവയൊക്കെയാണ് കുട്ടികളെ അലട്ടുന്ന ഭീതികൾ. (Photo: AP)
advertisement
advertisement
ചില കുട്ടികൾ തങ്ങളുടെ മാനസിക പ്രശ്നങ്ങൾ സ്വയം മനസ്സിൽ സൂക്ഷിക്കാനാണ് ശ്രമിക്കുന്നത്. മുതിർന്നവരിൽ കൂടുതൽ ഭാരം ഏൽപ്പിക്കാൻ ആഗ്രഹിക്കാത്ത ഇത്തരക്കാർ അവരുടെ പ്രശ്നങ്ങൾ മാതാപിതാക്കളിൽ നിന്ന് മറച്ച് പിടിക്കുന്നുണ്ട്. പ്രിയപ്പെട്ടവരുടെ നഷ്ട്ടപ്പെടൽ, മഹാമാരി പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടപ്പെട്ട മാതാപിതാക്കൾ ഇവയൊക്കെ കുട്ടികളുടെ ബുദ്ധിമുട്ടുകൾ മാതാപിതാക്കളോട് പറയാനുള്ള തടസ്സമായി മാറുന്നുണ്ട്. (Photo: AP)
advertisement
പാരീസിലെ റോബർട്ട് ഡെബ്രെ എന്ന സൈക്യാട്രിക് യൂണിറ്റിൽ പ്രതിമാസം 15 വയസും അതിൽ താഴെമുള്ള കുട്ടികളടങ്ങുന്ന 20 ഓളം ആത്മഹത്യ കേസുകൾ റിപ്പോർട്ട് ചെയ്യാറുണ്ടെന്ന് വ്യക്തമാക്കുന്നു. സെപ്റ്റംബർ മുതൽ ചില മാസങ്ങളിൽ ഈ എണ്ണം ഇരട്ടിയായിട്ടുണ്ടെന്നും ചില കുട്ടികൾ ജീവിതം അവസാനിപ്പിക്കാൻ കൂടുതൽ ദൃഢനിശ്ചയമുള്ളവരാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. (Photo: AP)