ഗൾഫ് രാജ്യങ്ങൾക്കുപുറമെ അമേരിക്ക, ബ്രിട്ടൻ, കാനഡ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നായി 300 വിമാനസർവീസുകളാണ് എയർഇന്ത്യ മൂന്നാം ഘട്ടത്തിൽ നടത്തുന്നത്. കൊച്ചിയിലേക്ക് മാത്രം 17 വിമാനങ്ങൾ മൂന്നാം ഘട്ടത്തിൽ സർവീസ് നടത്തുന്നുണ്ട്.
ഇന്നു മുതൽ ജൂൺ 23 വരെയാണ് കേരളത്തിലേക്ക് വന്ദേഭാരതിന്റെ മൂന്നാം ഘട്ട വിമാന സർവീസുകൾ നടത്തുന്നത്. ഈജിപ്ത്, ഫിലിപ്പൈൻസ്, ജിബൂട്ടി, വിയറ്റ്നാം, യുക്രൈൻ, മാൾട്ട, ബ്രിട്ടൻ, ദുബായ്, കുവൈറ്റ്, ദോഹ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങളെത്തും.
advertisement
TRENDING:Unlock 1.0| ശബരിമല നട ജൂണ്‍ 14 ന് തുറക്കും; ഒരേസമയം 50 പേര്‍ക്ക് ദര്‍ശനം [NEWS]Dawood Ibrahim | കോവിഡ് ബാധിച്ച് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം മരിച്ചതായി അഭ്യൂഹം [NEWS]ഇനി പഠിക്കാൻ നമിതക്ക് പുരപ്പുറത്തു കയറേണ്ട; വീട്ടിനുള്ളിൽ 4G സേവനമൊരുക്കി ജിയോ [NEWS]
മുബൈ, ചെന്നൈ, ഡൽഹി എന്നീ വിമാനത്താവളങ്ങൾ വഴിയാണ് കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസുകൾ എത്തുന്നത്. ജൂൺ 30 വരെയുള്ള കാലയളവിൽ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് 113 ആഭ്യന്തര സർവീസുകളും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.