Unlock 1.0| ശബരിമല നട ജൂണ്‍ 14 ന് തുറക്കും; ഒരേസമയം 50 പേര്‍ക്ക് ദര്‍ശനം
- Published by:user_49
- news18-malayalam
Last Updated:
ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് ദര്‍ശനം അനുവദിക്കുന്നത്
തിരുവനന്തപുരം: ശബരിമല നട ജൂണ്‍ 14 ന് തുറക്കും. 14 മുതല്‍ 28 വരെയാണ് ഭക്തര്‍ക്കായി നടതുറക്കുന്നത്. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് ദര്‍ശനം അനുവദിക്കുന്നത്.
മണിക്കൂറില്‍ 200 പേരെ പ്രവേശിപ്പിക്കും. ഒരേസമയം 50 പേര്‍ക്ക് ദര്‍ശനം നടത്താം. പമ്പയിലും സന്നിധാനത്തും ഭക്തരെ തെര്‍മല്‍ സ്കാനിംഗിന് വിധേയരാക്കും. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഇവരെ ഇവിടെനിന്നും മാറ്റും.
TRENDING:Covid 19| ഒറ്റദിവസത്തിനിടെ 294 മരണം; 9887 പോസിറ്റീവ് കേസുകൾ; രോഗം മോശമായി ബാധിച്ച രാജ്യങ്ങളിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ [NEWS]'സിപിഎമ്മാണ് കോടതിയും പൊലീസും' പരാമർശം; വനിതാ കമ്മീഷന്‍ നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് കെ. സുരേന്ദ്രന്‍ [NEWS]Reliance Jio| ഫേസ്ബുക്ക് മുതൽ സിൽവർ ലേക്ക് വരെ; ആറാഴ്ചക്കിടെ ജിയോയിൽ എത്തിയത് 92,202 കോടിയുടെ നിക്ഷേപം [NEWS]
പമ്പ സ്നാനം അനുവദിക്കില്ല. പമ്പ വരെ വാഹനങ്ങള്‍ അനുവദിക്കും. എന്നാല്‍ വണ്ടിപ്പെരിയാര്‍ വഴി പ്രവേശനം നല്‍കില്ല. ഭക്തര്‍ക്ക് താമസസൗകര്യവും നല്‍കില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതിയുണ്ടെങ്കിലും കോവിഡില്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടിവരും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 06, 2020 2:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Unlock 1.0| ശബരിമല നട ജൂണ്‍ 14 ന് തുറക്കും; ഒരേസമയം 50 പേര്‍ക്ക് ദര്‍ശനം