TRENDING:

മരട് ഫ്ലാറ്റ്: ഒഴിയാനുള്ള നോട്ടീസ് കാലാവധി ഇന്ന് അവസാനിക്കും; പ്രതിഷേധം ശക്തമാക്കി ഫ്ലാറ്റുടമകൾ

Last Updated:

നഗരസഭ നോട്ടീസ് നല്‍കിയത് നിയമാനുസൃതമല്ലെന്നു ചൂണ്ടിക്കാട്ടിഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: മരടിലെ ഫ്ലാറ്റുകളിൽ നിന്നൊഴിയണമെന്നാവശ്യപ്പെട്ട് ഉടമകൾക്ക് നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കും. എന്നാൽ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം. നീതി ആവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹവും ധര്‍ണയും ഇന്നും തുടരും. അതേസമയം സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെ തുടര്‍ നടപടി സ്വീകരിക്കില്ലെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
advertisement

Also Read-മരട് ഫ്ലാറ്റ് പൊളിക്കൽ കണ്ണിൽ ചോരയില്ലാത്ത വിധി; സർക്കാർ ഫ്ലാറ്റുടമകൾക്കൊപ്പമെന്ന് കോടിയേരി

രാഷ്ട്രീയ പാര്‍ട്ടികളുടെ അടക്കം പിന്തുണ ലഭിച്ച സാഹചര്യത്തിലാണ് സമരം ശക്തമായി തുടരാന്‍ ഫ്ലാറ്റ് ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നഗരസഭക്ക് മുന്നില്‍ അനിശ്ചിതകാല ധര്‍ണയും ഹോളി ഫെയ്ത് ഫ്ലാറ്റിനു മുന്നില്‍ റിലേ സത്യാഗ്രഹവും ആരംഭിച്ചിരുന്നു. സമരം ഇന്നും തുടരാനാണ് നീക്കം. ഒഴിയില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് ഉടമകള്‍. നഗരസഭ നോട്ടീസ് നല്‍കിയത് നിയമാനുസൃതമല്ലെന്നു ചൂണ്ടിക്കാട്ടി നാളെ ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

advertisement

Also Read-മരട് ഫ്ലാറ്റ് വിഷയം; പ്രശ്ന പരിഹാരത്തിന് ഇടപെടുമെന്ന് ഗവർണർ

അതേസമയം സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെ തുടര്‍ നടപടി സ്വീകരിക്കില്ലെന്നു നഗരസഭ അധികൃതരും വ്യക്തമാക്കുന്നു. ഇന്നലെ സ്ഥലം സന്ദര്‍ശിച്ച സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഫ്ലാറ്റുടമകള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇവർ ശുഭ  പ്രതീക്ഷയിലാണ് . എന്നാല്‍ ഈ മാസം 20 നു മുന്‍പ് ഫ്ലാറ്റുകൾ പൊളിച്ചു നീക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന സുപ്രീം കോടതിയുടെ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ചോദ്യ ചിഹ്നമുയര്‍ത്തുന്നു. ഫ്ലാറ്റുടമകളുടെ അവസ്ഥയില്‍ ആശങ്കയുണ്ടെന്നും പ്രശ്‌ന പരിഹാരത്തിനായി ഇടപെടുമെന്നും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും വ്യക്തമാക്കിയിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
മരട് ഫ്ലാറ്റ്: ഒഴിയാനുള്ള നോട്ടീസ് കാലാവധി ഇന്ന് അവസാനിക്കും; പ്രതിഷേധം ശക്തമാക്കി ഫ്ലാറ്റുടമകൾ