മരട് ഫ്ലാറ്റ് വിഷയം; പ്രശ്ന പരിഹാരത്തിന് ഇടപെടുമെന്ന് ഗവർണർ

Last Updated:

കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ പരസ്യ പ്രതികരണത്തിനില്ലെന്നും ഗവർണർ വ്യക്തമാക്കി.

കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകളുടെ അവസ്ഥയിൽ ആശങ്കയുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രശ്ന പരിഹാരത്തിനായി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. എങ്ങനെ ഇടപെടണമെന്ന് ആലോചിക്കുകയാണെന്ന് ഗവർണർ പറ‍ഞ്ഞു.
കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ പരസ്യ പ്രതികരണത്തിനില്ലെന്നും ഗവർണർ വ്യക്തമാക്കി.
മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ താമസക്കാർക്കു നഗരസഭ നൽകിയ കാലാവധി ഇന്ന് അവസാനിക്കുകയാണ്. വൈകിട്ട് അഞ്ചിനുള്ളിൽ എല്ലാവരും ഫ്ലാറ്റുകൾ വിട്ടൊഴിയണമെന്നാണ് നോട്ടിസിൽ പറയുന്നത്.
അതേസമയം ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് താമസക്കാര്‍.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മരട് ഫ്ലാറ്റ് വിഷയം; പ്രശ്ന പരിഹാരത്തിന് ഇടപെടുമെന്ന് ഗവർണർ
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement