2014 ല്‍ കാര്‍ഡിഫ് സിറ്റിയുടെ പരിശീലകനായിരുന്നു സോഷേര്‍. 1999 ല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയറണ്‍ മ്യൂണിക്കിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയഗോള്‍ നേടിയത് സോള്‍ഷേറായിുരുന്നു. നിലവില്‍ നോര്‍വീജിയന്‍ ക്ലബ്ബായ മോള്‍ഡിന്റെ പരിശീലകനായിരുന്നു ഇദ്ദേഹം.
Also Read: 'എന്തുകൊണ്ട് എന്നെ തഴയുന്നു'; ലേലത്തിനെതിരെ സൂപ്പര്‍ താരം
മൗറീന്യോയ്ക്കു പകരം ടോട്ടനം പരിശീലകന്‍ മൗറീഷ്യോ പോച്ചെറ്റിനോ, റയല്‍ മഡ്രിഡ് മുന്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍, ചെല്‍സി മുന്‍ പരിശീലകന്‍ അന്റോണിയോ കോണ്ടെ തുടങ്ങിയവരുടെ പേരുകളായിരുന്നു മാഞ്ചസ്റ്ററിലേക്ക് ഉര്‍ന്നുകേട്ടിരുന്നത്. എന്നാല്‍ ടീമിനെ തല്‍ക്കാലത്തേക്ക് സോള്‍ഷേറിനെ ഏല്‍പ്പിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
advertisement
Also Read: ഉടന്‍ കാണാമെന്ന് രോഹിതിനോട് യുവി; സന്തോഷം പങ്കുവെച്ചുള്ള ട്വീറ്റ് വൈറലാകുന്നു
ക്ലബ്ബിന്റെ മോശം പ്രകടനത്തെ തുടര്‍ന്നായിരുന്നു മൂന്നു വര്‍ഷമായി ടീമിനൊപ്പമുള്ള മൗറിഞ്ഞോയെ നീക്കിയത്. 18 മത്സരങ്ങള്‍ കഴിഞ്ഞപ്പോഴും ആദ്യ അഞ്ചില്‍ പോലും എത്താന്‍ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല. താരങ്ങളുമായുള്ള പ്രശ്‌നങ്ങളും മൗറിഞ്ഞോയെ നീക്കുന്നതിന് കാരണമായി.