TRENDING:

ഒരു വയസുകാരന് കുടിക്കാൻ വെള്ളത്തിന് പകരം മണ്ണെണ്ണ; ഗുരുവായൂർ കിഴക്കേനടയിലെ തെരുവുകച്ചവടം ഒഴിപ്പിച്ചു

Last Updated:

സംഭവത്തിന് പിന്നാലെ ആരോഗ്യംവിഭാഗം സ്ക്വാഡ് പരിശോധന കർശനമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുരുവായൂർ: വഴിയോര കച്ചവട ശാലയിൽ നിന്ന് ഒരു വയസ്സുള്ള കുട്ടിക്ക് കുടിക്കാൻ മണ്ണെണ്ണ നൽകിയ സംഭവത്തിൽ കർശന നടപടികളുമായി നഗരസഭയും ഭക്ഷ്യ സുരക്ഷാ വകുപ്പും. ഗുരുവായൂർ കിഴക്കേനടയിൽ ദേവസ്വം റോഡിലെ തെരുവു കച്ചവടം ഒഴിപ്പിച്ചു.
advertisement

ശനിയാഴ്ച രാത്രിയാണ് വഴിയോര ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച ഒരു വയസുകാരന് വെള്ളത്തിന് പകരം മണ്ണെണ്ണ നൽകിയത്. കുട്ടിയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. പിന്നീട് വാർഡിലേക്ക് മാറ്റി.

Also Read-'ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇനി അത്തരം ചേഷ്ടകളോ പ്രവൃത്തികളോ കാണിക്കരുത്'; പൊലീസിന്റെ മുന്നറിയിപ്പ്

സംഭവത്തിന് പിന്നാലെ ആരോഗ്യംവിഭാഗം സ്ക്വാഡ് പരിശോധന കർശനമാക്കിയിട്ടുണ്ട്. രാത്രി വഴിയോര കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 6 കടകൾക്ക് നോട്ടിസ് നൽകി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
ഒരു വയസുകാരന് കുടിക്കാൻ വെള്ളത്തിന് പകരം മണ്ണെണ്ണ; ഗുരുവായൂർ കിഴക്കേനടയിലെ തെരുവുകച്ചവടം ഒഴിപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories