'ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇനി അത്തരം ചേഷ്ടകളോ പ്രവൃത്തികളോ കാണിക്കരുത്'; പൊലീസിന്റെ മുന്നറിയിപ്പ്

Last Updated:

കടകളിലും സമീപപ്രദേശങ്ങളിലും മറ്റും കമിതാക്കളുടെ പരസ്യപ്രണയപ്രകടനങ്ങൾ ബുദ്ധിമുട്ടാകുന്നുവെന്ന് നാട്ടുകാർ പരാതിപ്പെട്ടതിനാലാണ് മുന്നറിയിപ്പെന്ന് പൊലീസ് പതിച്ച നോട്ടിസിൽ‌ പറയുന്നു

കൊച്ചി: എച്ച്എംടിയിലും പരിസരങ്ങളിലും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചേഷ്ടകളോ പ്രവൃത്തികളോ കാണിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് കളമശേരി പൊലീസിന്റെ മുന്നറിയിപ്പ്. കടകളിലും സമീപപ്രദേശങ്ങളിലും മറ്റും കമിതാക്കളുടെ പരസ്യപ്രണയപ്രകടനങ്ങൾ ബുദ്ധിമുട്ടാകുന്നുവെന്ന് നാട്ടുകാർ പരാതിപ്പെട്ടതിനാലാണ് മുന്നറിയിപ്പെന്ന് പൊലീസ് പതിച്ച നോട്ടിസിൽ‌ പറയുന്നു.
കൗമാരക്കാരും യുവതീയുവാക്കളും ഉച്ച കഴിഞ്ഞാല്‍ സന്ധ്യകഴിയുംവരെ പ്രദേശത്തുണ്ടാകാറുണ്ടെന്നും അവരുടെ പ്രവൃത്തികൾ ശല്യമാകുന്നെന്നും പ്രദേശവാസികളും പറയുന്നു. പോളി ടെക്നിക്കിന് സമീപം വയോധികർക്കായി റസിഡൻസ് അസോസിയേഷൻ ഒരു പാർക്ക് സ്ഥാപിച്ചിരുന്നു. ഇവിടവും ഇത്തരക്കാർ താവളമാക്കിയതോടെ പ്രായമായവർക്കും കുട്ടികൾക്കും നടന്നു പോകാൻ പോലും പറ്റാതായെന്നും തുടർന്ന് അസോസിയേഷൻ തന്നെ പാർക്ക് ഇല്ലാതാക്കുകയായിരുന്നെന്നും നാട്ടുകാർ പറയുന്നു. ഇതിനിടെ ഒരു റെസിഡൻസ് അസോസിയേഷൻ പ്രദേശത്ത് 30 ലധികം സിസിടിവി ക്യാമറകൾ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല.
advertisement
പാർക്ക് ഇല്ലാതായതോടെ വഴിയോരവും കടകളുമൊക്കെ കമിതാക്കൾ താവളമാക്കാൻ തുടങ്ങിയെന്നും അവരുടെ പ്രവൃത്തികൾ അതിരുവിട്ടതോടെ അതുവഴി നടക്കുന്നതു പോലും ദുസ്സഹമായെന്നും പ്രദേശവാസികൾ പറയുന്നു. തുടർന്നാണ് പൊലീസിൽ പരാതിപ്പെട്ടത്. എച്ച്എംടി ജംഗ്ഷന് പരിസരിത്തുള്ള ചില സ്ഥാപനങ്ങളിലെ വിദ്യാർഥികളാണ് ഇവിടെ എത്തുന്നവരിൽ ഏറെയുമെന്നും ഇവരിൽ പലരും യൂണിഫോമിലാണ് എന്നതിനാൽ തിരിച്ചറിയാമെന്നും നാട്ടുകാർ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇനി അത്തരം ചേഷ്ടകളോ പ്രവൃത്തികളോ കാണിക്കരുത്'; പൊലീസിന്റെ മുന്നറിയിപ്പ്
Next Article
advertisement
Love Horoscope December 8 | പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ദേഷ്യം നിയന്ത്രിക്കണം ;  ബന്ധങ്ങളിൽ ഐക്യം ആസ്വദിക്കാൻ സാധിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ദേഷ്യം നിയന്ത്രിക്കണം ; ബന്ധങ്ങളിൽ ഐക്യം ആസ്വദിക്കാൻ സാധിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • മീനം രാശിയിൽ ജനിച്ചവർക്ക് ബന്ധങ്ങളിൽ ഐക്യം ആസ്വദിക്കാൻ കഴിയും

  • ചിങ്ങം രാശിക്കാർ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ദേഷ്യം നിയന്ത്രിക്കണം

  • കർക്കിടകം രാശിക്കാർ ആശയവിനിമയം നടത്തുകയും വേണം

View All
advertisement