മാധ്യമപ്രവര്‍ത്തകയായ ഉമ സുധീര്‍ എന്‍ഡിടിവി ചാനലില്‍ റിപ്പോര്‍ട്ടു ചെയ്യുകയും സാമൂഹിക മാധ്യമമായ എക്‌സില്‍ ഇവരുടെ കഥ പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. പോലീസ് സ്‌റ്റേഷനു പുറത്തു നില്‍ക്കുന്ന ദമ്പതിമാരുടെ ചിത്രങ്ങളും വീഡിയോയും അവര്‍ പോസ്റ്റ് ചെയ്തിരുന്നു.
പ്രണയത്തിന് ലിംഗഭേദമില്ല, മതമില്ല. അടുത്തിടെ വിവാഹിതരായ തെലങ്കാനയിലെ ഖമ്മം സ്വദേശി ഗണേശും ആന്ധ്രാപ്രദേശിലെ നന്ദിഗാമ സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡര്‍ വനിത ദീപുവും. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും ഉമ സുധീര്‍ തന്റെ എക്‌സ് പോസ്റ്റില്‍ പങ്കുവച്ചു.
Also read-ആശ്രമത്തില്‍ ഗുരുജിക്കൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിച്ച് മോഹൻലാൽ; ഫോട്ടോ വൈറൽ
മുമ്പ് ഒഡീഷയിലെ കാലഹണ്ഡി ജില്ലയില്‍ യുവതി തന്റെ ഭര്‍ത്താവിന്റെയും ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെയും വിവാഹം നടത്തിയ അസാധാരണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കാലഹണ്ഡിയിലെ ദെപുര്‍ ഗ്രാമത്തില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി സംഗീതയുടെയും തൊട്ടടുത്ത ഗ്രാമമായ ധുര്‍കുടി സ്വദേശിയായ ഫക്കീര്‍ നിയാലിന്റെയും വിവാഹമാണ് ശ്രദ്ധ നേടിയത്. അഞ്ച് വര്‍ഷം മുമ്പ് വിവാഹിതനായിരുന്ന ഫക്കീറിന് രണ്ട് വയസ്സുള്ള മകനുണ്ട്. എന്നാൽ 2021-ല്‍ ഫക്കീര്‍ സംഗീതയെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയുമായിരുന്നു. ഫക്കീറിന്റെ ആദ്യഭാര്യ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അറിഞ്ഞെങ്കിലും അതിനെ എതിര്‍ത്തില്ല. പിന്നീട് ഇവര്‍ മുന്‍കൈ എടുത്താണ് ഫക്കീറിന്റെയും സംഗീതയുടെയും വിവാഹം നടത്തിക്കൊടുത്തത്.