ട്രെയിൻ പ്ലാറ്റ്‌ഫോമിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ 20-ലധികം ആളുകൾ മേൽക്കൂരയിൽ കയറിയിട്ടുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. ക്ലിപ്പ് ആരംഭിക്കുന്നത് ഒരു സ്ത്രീ മുകളിൽ എത്താൻ നിരവധി ശ്രമങ്ങൾ നടത്തുന്നിടത്താണ്. അവർ ഇന്റർസിറ്റി എക്‌സ്‌പ്രസിന്റെ ജനാലയുടെ അരികിൽ നിന്നുകൊണ്ട് മേൽക്കൂരയിലിരിക്കുന്ന ആളുകളുടെ കയ്യിൽ പിടിച്ച് മുകളിലേക്ക് കയറാൻ നോക്കുന്നു. അവരിൽ ചിലർ ഈ സ്ത്രീയെ വലിച്ചു മുകളിലേക്ക് കയറ്റുവാൻ നടത്തിയ ശ്രമം വെറുതെയായി. അവസാനം, യുവതി കയറുന്നത് തടയാൻ രണ്ട് പോലീസുകാർ സ്ഥലത്ത് എത്തുന്നു.
ബംഗ്ലാദേശിലെ ഒരു റെയിൽവേ സ്റ്റേഷനിൽ ഒരു ദിവസം കൂടി എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
read also : പൈലറ്റുമാർ ഉറങ്ങിപ്പോയി; 37000 അടി ഉയരത്തിൽ വിമാനം; ഉണർന്നത് ഉച്ചത്തിലുള്ള അലാറം കേട്ട്
വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഉടൻ തന്നെ ഇത് നിരവധി നെറ്റിസൺമാരെ ആശങ്കപ്പെടുത്തുന്ന വിഷയമായി മാറി. ഒരു ഉപയോക്താവ് ചോദിച്ചു: "എങ്ങനെയാണ് ഇത്രയധികം ആളുകൾക്ക് മേൽക്കൂരയിൽ പിടിക്കാതെ ഇരിക്കാൻ കഴിയുന്നത്?" മറ്റൊരാൾ ചോദിച്ചത് “എന്തുകൊണ്ടാണ് ഇത് അനുവദിക്കുന്നത്? എന്തുകൊണ്ട് ഇത് ക്രിമിനൽ കുറ്റമല്ല? ക്ലിപ്പ് യഥാർത്ഥമാണെന്ന് പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇൻറർനെറ്റിലെ ഒരു വിഭാഗവും വീഡിയോ കണ്ട് രസിച്ചു. ഒരു ഉപയോക്താവ് ഇതിനെ അമിത ജനസംഖ്യയുടെ അനന്തരഫലങ്ങൾ എന്ന് വിളിച്ചപ്പോൾ, മറ്റൊരാൾ സമാനമായ ഒരു രംഗം അവതരിപ്പിച്ച സണ്ണി ഡിയോൾ ഹിറ്റ് ചിത്രമായ 'ഗദർ ഏക് പ്രേം കഥ'യെ ഓർമ്മിപ്പിച്ചു. സ്ത്രീ ആരാണെന്നത് ഇപ്പോളും അജ്ഞാതമാണ്.
