ഈ പള്ളികളുടെ പുനർനിർമാണത്തിന് ഏകദേശം 500 മില്യൻ ഡോളർ (41,55,33,75,000 രൂപ) ചിലവ് വരുമെന്ന് ഗാസയുടെ എൻഡോവ്‌മെന്റ് ആന്റ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
പാകിസ്ഥാനിൽ ഇമ്രാൻ ഖാന്റെ പാർട്ടിയുടെ കൊടി വീട്ടിൽ കെട്ടിയ മകനെ പിതാവ് വെടിവെച്ചു കൊന്നു
ഗാസയിലെ ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച്, സകാത്ത് മത കമ്മിറ്റികൾ, ഖുറാൻ സ്കൂളുകൾ, എൻഡോവ്മെന്റ് ബാങ്ക് ആസ്ഥാനം എന്നിവയും ഇസ്രായേൽ ആക്രമണത്തിൽ തകർക്കപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പലസ്തീനിലെ ചരിത്ര പ്രസിദ്ധമായ ഗ്രേറ്റ് ഒമാരി മോസ്‌കും സെന്റ് പോർഫിറിയസ് ചർച്ചും ആക്രമണത്തിൽ തകർപ്പെട്ടവ പള്ളികളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു.
advertisement
ഗാസയിൽ സൈനിക ആക്രമണം ആരംഭിച്ചതിന് ശേഷം ഇസ്രായേൽ സൈന്യം ഇതിനകം നൂറിലേറെ മതപണ്ഡിതന്മാരെയും മതപ്രഭാഷകരെയും ഇമാമുമാരെയും വധിച്ചതായും അനഡോലു ഏജൻസിയുടെ (Anadolu Agency (AA) ) റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനും അവരോടുള്ള ഉത്തരവാദിത്തം നിറവേറ്റാനും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളോടും മനസാക്ഷിയുള്ള എല്ലാ ജനങ്ങളോടും തങ്ങൾ അഭ്യർത്ഥിക്കുന്നതായും ഗാസയിലെ എൻഡോവ്‌മെന്റ് ആന്റ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം പറഞ്ഞു.