പാകിസ്ഥാനിൽ ഇമ്രാൻ ഖാന്റെ പാർട്ടിയുടെ കൊടി വീട്ടിൽ കെട്ടിയ മകനെ പിതാവ് വെടിവെച്ചു കൊന്നു
- Published by:Naseeba TC
- news18-malayalam
Last Updated:
ഖത്തറിൽ ജോലി ചെയ്തിരുന്ന മകൻ അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്
പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ് രീക്-ഇ-ഇൻസാഫ് പാർട്ടിയുടെ (പിടിഐ) കൊടി വീട്ടിൽ കെട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ പിതാവ് മകനെ വെടിവെച്ചു കൊന്നു. പാകിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏത് രാഷ്ട്രീയ പാർട്ടിയുടെ പതാക പ്രദർശിപ്പിക്കണമെന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പാകിസ്ഥാനിലെ പെഷവാറിലാണ് സംഭവം. ഖത്തറിൽ ജോലി ചെയ്തിരുന്ന മകൻ അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. വീട്ടിൽ പിടിഐയുടെ കൊടി മകൻ കെട്ടി. ഇത് അഴിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് പിതാവ് തർക്കിച്ചു. എന്നാൽ, കൊടി അഴിച്ചുമാറ്റാൻ മകൻ തയ്യാറായില്ല. ഇതോടെ, പ്രകോപിതനായ പിതാവ് തോക്കെടുത്ത് 31 വയസ്സുള്ള മകനു നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇതിനു ശേഷം ഇയാൾ വീട്ടിൽ നിന്നും ഇറങ്ങി ഓടി. ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മകൻ മരിച്ചത്. അവാമി നാഷണൽ പാർട്ടി അനുഭാവിയാണ് പിതാവ്. നേരത്തേ, വീട്ടിൽ ഈ പാർട്ടിയുടെ കൊടിയാണ് ഉയർത്തിയിരുന്നത്. ഫെബ്രുവരി 8 നാണ് പാകിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 23, 2024 8:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പാകിസ്ഥാനിൽ ഇമ്രാൻ ഖാന്റെ പാർട്ടിയുടെ കൊടി വീട്ടിൽ കെട്ടിയ മകനെ പിതാവ് വെടിവെച്ചു കൊന്നു