TRENDING:

പ്രസവവാര്‍ഡിൽ പൊലീസ് വേഷത്തിൽ ആക്രമണം; പിഞ്ചു കുഞ്ഞുങ്ങളെയും അമ്മമാരെയും നഴ്സുമാരെയും കൊന്നു

Last Updated:

പൊലീസ് വേഷം ധരിച്ച് ആശുപത്രിയിൽ കയറിയ അക്രമികൾ ഗ്രനേഡ് എറിയുകയും തുടർന്ന് വെടിവയ്ക്കുകയുമായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ആശുപത്രിയിലെ പ്രസവവാർഡിൽ തോക്കുധാരികൾ നടത്തിയആക്രമണത്തിൽ നവജാത ശിശുക്കൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. രണ്ട് ശിശുക്കളും അവരുടെ അമ്മമാരും നിരവധി നഴ്സുമാരുമാണ് കൊല്ലപ്പെട്ടത്.
advertisement

പൊലീസ് വേഷം ധരിച്ച് ആശുപത്രിയിൽ കയറിയ അക്രമികൾ ഗ്രനേഡ് എറിയുകയും തുടർന്ന് വെടിവയ്ക്കുകയുമായിരുന്നു. 80 ഓളം അമ്മമാരെയും കുഞ്ഞുങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥർ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുത്തി. ഇതിൽ മൂന്ന് വിദേശികളുമുണ്ട്.

കാബൂളിലെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മാത്രമുള്ള ആശുപത്രിയിലാണ് ആക്രമണം ഉണ്ടായത്. അതോസമയം എന്തിനാണ് അക്രമികൾ പ്രസവ വാർഡിൽ തന്നെ ആക്രമണം നടത്തിയെതെന്ന് വ്യക്തമല്ല. ആക്രമണം നടക്കുന്പോൾ ധാരാളം രോഗികളും ഡോക്ടർമാരും ആശുപത്രിയിലുണ്ടായിരുന്നു.

You may also like:'അറപ്പല്ലാതെ മറ്റൊന്നുമുണ്ടാകില്ല'; സോഷ്യൽ മീഡിയയിൽ അശ്ലീല ചിത്രങ്ങൾ അയക്കുന്നവരോട് നടി അനുമോൾ

advertisement

[NEWS]BREAKING സംസ്ഥാനത്ത് മദ്യവില കൂടും: വർധിപ്പിക്കുന്നത് 35 ശതമാനം വരെ നികുതി

[NEWS]കൂട്ടുകാർക്കൊപ്പം നിൽക്കുന്ന ഈ സൂപ്പർ നായികയെ തിരിച്ചറിയാനാകുന്നുണ്ടോ? ത്രോബാക്ക് ചിത്രങ്ങൾ വൈറൽ [NEWS]

അഫ്ഗാനിസ്ഥാനിലെ മറ്റൊരിടത്ത് മരണവീട്ടിലുണ്ടായ ചാവേറാക്രമണത്തില്‍ 24 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിലുണ്ടായ ആക്രമണത്തെ വിവിധ രാജ്യങ്ങൾ അപലപിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
പ്രസവവാര്‍ഡിൽ പൊലീസ് വേഷത്തിൽ ആക്രമണം; പിഞ്ചു കുഞ്ഞുങ്ങളെയും അമ്മമാരെയും നഴ്സുമാരെയും കൊന്നു
Open in App
Home
Video
Impact Shorts
Web Stories