ബിസി 204 മുതൽ 181 വരെയുള്ള കാലഘട്ടത്തിൽ ടോളമി അഞ്ചാമൻ രാജാവിന്റെ ഭരണകാലത്തെ കല്ലാണ് ഇതെന്നാണ് റിപ്പോർട്ട്. അതായത് ഏകദേശം 2020 വർഷത്തെ പഴക്കമാണ് ഈ കല്ലിനുള്ളത്. അതേസമയം ഈ രാജാവിന്റെ കൽപ്പനകളും നിയമങ്ങളും ആണ് ഇതിൽ കുറിച്ചിരിക്കുന്നത് എന്നാണ് പുരാവസ്തു ഗവേഷകരുടെ കണ്ടെത്തൽ. കൂടാതെ ഈജിപ്തിലെ തന്നെ പല ക്ഷേത്രങ്ങളിലും ഇതിന് സമാനമായ കല്ലുകൾ കണ്ടെത്തിയിട്ടുണ്ട്.
advertisement
ഇപ്പോൾ ജാക്ക് എന്നൊരു വ്യക്തി എക്സില്‍ പങ്കിട്ട ഈ കല്ലിനെ കുറിച്ചുള്ള ഒരു പോസ്റ്റാണ് സമൂഹ് മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ഭൂമിയിലെ ഭാഷാ വിവർത്തനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് റോസെറ്റ സ്റ്റോൺ എന്നതിൽ സംശയമില്ല എന്നാണ് അദ്ദേഹം ഈ കല്ലിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. കൂടാതെ ഒറ്റയടിക്ക് നഷ്‌ടപ്പെട്ടുവെന്ന് കരുതിയ രണ്ട് ഭാഷകളെ കുറിച്ച് മനസ്സിലാക്കാൻ ഇതിലൂടെ നമുക്ക് സാധിക്കും എന്നും ജാക്ക് പറഞ്ഞു.
അതേസമയം വിവർത്തനം ചെയ്യപ്പെടാത്ത ഈ രണ്ട് ഭാഷകളും പുരാതന ഈജിപ്തിൽ നിന്നുള്ളതാണ്. പുരാതന ഈജിപ്റ്റുകാർ എഴുതാൻ ഉപയോഗിച്ചിരുന്ന ഡെമോട്ടിക്, ഹൈറോഗ്ലിഫിക്സ് എന്നറിയപ്പെടുന്ന ഭാഷകളാണ് ഇത്. എന്നാൽ ഇതിന്റെ അർത്ഥം മനസ്സിലാക്കാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഒരു ഭാഷയെക്കുറിച്ച് ഒന്നുമറിയാതെ അത് മനസ്സിലാക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ജാക്ക് തന്റെ കുറുപ്പിൽ കൂട്ടിച്ചേർത്തു.
കൂടാതെ ഈ റോസെറ്റ സ്റ്റോണിന് ചെറിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചതിനാൽ ഇതിൽ എഴുതിയിരിക്കുന്നത് അപൂർണ്ണമായി തുടരുകയാണ്. ഹൈറോഗ്ലിഫിക് ലിപിയിൽ കുറിച്ച 14 വരികൾ മാത്രമേ ഇതിൽ കാണാനുള്ളൂ. ബാക്കിയുള്ള ദൈവങ്ങളുടെ ഭാഷയെന്ന് കണക്കാക്കുന്ന ഭാഗങ്ങൾ ഈ കല്ലിൽ നിന്ന് കാണാതായി എന്നാണ് പറയപ്പെടുന്നത്. അതേസമയം 1822- ൽ, ഭാഷാ പണ്ഡിതന്മാരായ തോമസ് യംഗും ജീൻ ഫ്രാങ്കോയിസ് ചാംപോളിയനും ഹൈറോഗ്ലിഫിക് ലിപിയിൽ കുറിച്ചിരിക്കുന്ന കാര്യങ്ങൾ വിവർത്തനം ചെയ്തു എന്നാണ് റിപ്പോർട്ട്. ദൈവങ്ങളുടെ ഭാഷ മനസ്സിലാക്കിയ ആദ്യ രണ്ടു വ്യക്തികൾ ഇവരാണെന്നും കണക്കാക്കുന്നു. നേരത്തെ ഈജിപ്തിലെ പുരാതന അവശിഷ്ടങ്ങളിൽ നിന്ന് ഈ ലിഖിതങ്ങളുടെ മൂന്ന് ശകലങ്ങളും കണ്ടെടുത്തിരുന്നു.
