വിവാഹാഘോഷത്തിനിടെ മുത്തശ്ശന്റെ തോക്കിൽ നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്ന് ചെറുമകന് പരിക്ക്
- Published by:Vishnupriya S
- news18-malayalam
Last Updated:
കുട്ടിയുടെ തോള്‍ ഭാഗത്തിനാണ് വെടിയേറ്റത്
സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ് ഓരോ വിവാഹ വേദിയും സമ്മാനിക്കുക. എന്നാല്‍ ചില വിവാഹാഘോഷങ്ങള്‍ വളരെ ദാരുണമായ സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിക്കാറുണ്ട്. അത്തരമൊരു സംഭവമാണ് ടെക്‌സാസില്‍ അടുത്തിടെ നടന്നത്. വിവാഹവേദിയില്‍ അതിഥികളെ ആകര്‍ഷിക്കാനായി 62കാരന്‍ തോക്കില്‍ നിന്നും ആകാശത്തേയ്ക്ക് വെടിയുതിര്‍ക്കാൻ ശ്രമിച്ചു. എന്നാല്‍ വെടികൊണ്ടത് അദ്ദേഹത്തിനടുത്ത് നിന്ന ചെറുമകനായിരുന്നു. തോക്കിന്റെ തകരാറായിരുന്നു കാരണം. ഇതോടെ വിവാഹവേദിയില്‍ ആശങ്ക പടരുകയായിരുന്നു.
മൈക്കല്‍ ഗാര്‍ഡ്‌നര്‍ എന്ന 62കാരനാണ് അബദ്ധം പറ്റിയത്. നെബ്രാസ്‌കയിലെ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കവെയാണ് അദ്ദേഹം തോക്കുപയോഗിച്ച് വെടിയുതിര്‍ത്തത്. 12കാരനായ ഗാര്‍ഡ്‌നറിന്റെ ചെറുമകനാണ് ഈ വെടിയേറ്റത്. കുട്ടിയുടെ തോള്‍ ഭാഗത്തിനാണ് വെടിയേറ്റത്. ആകാശത്തേക്കാണ് ഇദ്ദേഹം വെടിവെയ്ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ തോക്കിന്റെ തകരാർ കാരണം വെടിയുണ്ട അടുത്ത് നിന്ന് കുട്ടിയുടെ തോളെല്ലിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
”പിയറ്റ 1860 സ്‌നബ് നോസ് റിവോള്‍വറാണ് വൈകുന്നേരം അഞ്ച് മണിയോടെ ഗാര്‍ഡനറുടെ കൈയ്യില്‍ നിന്ന് അബദ്ധത്തില്‍ പൊട്ടിയത്. സംഭവത്തില്‍ ഇദ്ദേഹത്തിന്റെ ചെറുമകന് പരിക്കേറ്റു. ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ടെന്ന്” ലാന്‍കാസ്റ്റര്‍ കൗണ്ടി ഷെരീഫ് ഓഫീസ് ചീഫ് ഡെപ്യൂട്ടി ബെന്‍ ഹൂച്ചിന്‍ പറഞ്ഞു. കുട്ടിയെ ഒമാഹയിലെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയ്ക്ക് പ്രാഥമിക ചികിത്സ നല്‍കി വരുന്നതായും ഇദ്ദേഹം പറഞ്ഞു. ഗാര്‍ഡ്‌നറെ തിങ്കളാഴ്ചയോടെ അറസ്റ്റ് ചെയ്തിരുന്നു. സമാനമായ സംഭവം കഴിഞ്ഞ ആഴ്ച ഇറാഖിലും നടന്നിരുന്നു. വിവാഹവേദിയില്‍ തീ പടര്‍ന്ന് നൂറിലധികം പേരാണ് ഇറാഖില്‍ മരിച്ചത്. നൂറുകണക്കിന് പേര്‍ക്ക് പരിക്കുമേറ്റിരുന്നു. വിവാഹവേദിയില്‍ പടക്കം പൊട്ടിച്ചതില്‍ നിന്ന് പടര്‍ന്ന തീയാണ് അപകടമുണ്ടാക്കിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 04, 2023 10:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
വിവാഹാഘോഷത്തിനിടെ മുത്തശ്ശന്റെ തോക്കിൽ നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്ന് ചെറുമകന് പരിക്ക്