വീഡിയോ ടിക് ടോക്കിൽ പ്രത്യേക്ഷപ്പെട്ടതോടെ വൻ വിമർശനങ്ങൾക്ക് വഴിവച്ചു. നിരവധി പേരാണ് വീഡിയോ കണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. യുഎസ് സൈനികർ സൈനിക വിന്യാസങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അശ്രദ്ധമായി പങ്കുവക്കുന്നുണ്ടെന്നും യുവതി അവകാശപ്പെട്ടു.
തന്റെ സ്ട്രിപ്പ് ക്ലബ്ബിലേക്ക് സൈനികർ എത്താറുണ്ടെന്നും അവർ വിഷാദത്തിലാണെന്നും ഡെയ്സ് വെളിപ്പെടുത്തി. അടുത്താഴ്ച സൈന്യത്തെ വിന്യസിക്കുന്നതിനെ കുറിച്ച് സൈനികർ പരസ്യമായി ചർച്ച ചെയ്തതായും ഡെയ്സ് വ്യക്തമാക്കി. അവർ തീരെ ചെറുപ്പക്കാരും ദുർബലരുമാണ്. ഇടയ്ക്കിടയ്ക്ക് സൈനികർ ക്ലബ്ബിൽ വരുന്നത് താൻ ശ്രദ്ധിച്ചിരുന്നു. വിഷാദരോഗികളെന്ന് തോന്നിക്കുന്ന ചെറുപ്പക്കാരായ സൈനികരെ കാണുന്നത് വളരെ വിഷമകരമാണെന്നും അവർ കൂട്ടിച്ചേർത്തു.
advertisement
ഇറാനെതിരെ യുഎസ് തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്ക് ആക്കം കൂട്ടുന്നതാണ് സ്ട്രിപ്പറുടെ വീഡിയോ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ടെഹ്‌റാനിൽ സൈനിക സമ്മർദ്ദം ശക്തമാക്കുന്നതിനിടെയാണ് വീഡിയോ പുറത്തുവരുന്നത്.
