മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി മാറിയ കൊറോണ വൈറസ് ഈ മാർക്കറ്റിൽ നിന്നാണ് ജനങ്ങളിലേക്ക് പടർന്നതെന്നാണ് കരുതുന്നത്. എന്നാൽ, കൊറോണ ഭീതിയിൽ നിന്ന് ലോകം മുക്തമാകുന്നതിന് മുമ്പ് തന്നെ വീണ്ടും ഈ മാർക്കറ്റ് തുറക്കാനുള്ള നടപടി അപകടകരമാണെന്ന് ശാസ്ത്രജ്ഞരും പറയുന്നത്. ഈ മാർക്കറ്റിൽ നിന്ന് വവ്വാൽ മുഖേനയാണ് കൊറോണ വൈറസ് പടർന്നതെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
You may also like:ഏത്തമിടലൊക്കെ പഴയ ഫാഷനല്ലേ; കറങ്ങാനിറങ്ങിയ യുവാവിന് മാതൃകാ ശിക്ഷ നല്‍കി പൊലീസ്‍ [NEWS]രാജ്യത്തെ തിരികെ കൊണ്ട് വരാന്‍ എന്‍റെ ചെറിയ സഹായം'; 80 ലക്ഷം നല്‍കി രോഹിത് ശര്‍മ്മ [NEWS]രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം [NEWS]
advertisement
വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് ചൈനയിലെ ഹുബെ പ്രവിശ്യയിൽ നിന്നുള്ള 55കാരനാണ് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇയാൾക്ക് ഈ മാർക്കറ്റുമായി ബന്ധമുണ്ടായിരുന്നു. കൊറോണ വൈറസിന് മുമ്പ് എങ്ങനെയായിരുന്നോ മാർക്കറ്റ് അതുപോലെ തന്നെയാണ് ഇപ്പോഴും മാർക്കറ്റ് പ്രവർത്തിക്കുന്നത്.
അതേസമയം, ഗാർഡുകളുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ മാർക്കറ്റ്. രക്തപങ്കിലമായ തറകളുടെ പടമെടുക്കാൻ ഇപ്പോൾ ആർക്കും അനുവാദമില്ല. പട്ടികളെയും മുയലുകളെയും കൊല്ലുന്നുണ്ട്. ചൈനയിലെ വുഹാനിലുള്ള ഹുനാൻ സീഫുഡ് മാർക്കറ്റ് കൊറോണ വൈറസിന്റെ പ്രധാനകേന്ദ്രങ്ങളിൽ ഒന്നാണ്. ജനുവരി 12ന് പുറത്തിറക്കിയ പ്രസ്താവനയിൽ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.