TRENDING:

ഋഷി സുനകിൻ്റെ സ്ഥാനാരോഹണം; അഭിനന്ദനങ്ങളുമായി ഗീതാ ഗോപിനാഥ് അടക്കം പ്രമുഖർ

Last Updated:

മലയാളിയും ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായ ഗീതാ ഗോപിനാഥ് ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ അഭിനന്ദിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാർക്ക് സന്തോഷം നൽകിയ വാർത്തയായിരുന്നു. ഇന്ത്യയിലെ ജനങ്ങൾ മാത്രമല്ല, വിദേശ രാജ്യങ്ങളിലെ പ്രമുഖരായ ഇന്ത്യൻ വംശജരിൽ പലരും ഇക്കാര്യത്തിൽ സന്തോഷം പ്രകടിപ്പിച്ചു. ദീപാവലിയോട് അടുത്ത ദിവസം തന്നെ പുറത്തു വന്ന വാർത്തയെ സന്തോഷത്തോടെയാണ് ഇന്ത്യൻ സമൂഹം സ്വീകരിച്ചത്. മലയാളിയും ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായ ഗീതാ ഗോപിനാഥ് ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ അഭിനന്ദിച്ചു.
advertisement

ഋഷി സുനകിൻ്റെ സ്ഥാനാരോഹണം അമേരിക്കയിലെ ഇന്ത്യൻ സമൂഹം ചൊവ്വാഴ്ച ആഘോഷിച്ചു. വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യൻ സമൂഹത്തെ സംബന്ധിച്ച് ഇത് പ്രധാനപ്പെട്ട ദിവസമാണെന്ന് അവർ പറഞ്ഞു.

ഇന്ത്യൻ സമൂഹത്തെ സംബന്ധിച്ച് ഇത് വലിയ സമ്മാനമാണെന്ന് സിലിക്കൺ വാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരനും ഇൻഡയസ്പോറ ഫോറത്തിൻ്റെ സ്ഥാപകനുമായ എംആർ രംഗസ്വാമി പറഞ്ഞു. ഋഷി ഇതിനകം തന്നെ ഇൻഡയസ്പോറയുടെ ഗവൺമെൻ്റ് നേതാക്കന്മാരുടെ ലിസ്റ്റിൽ ഉണ്ടായിരുന്ന വ്യക്തിയാണെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും എല്ലാ ആശംസകളും അർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

യുകെയ്ക്ക് ഇന്ത്യൻ വംശജനായ ആദ്യ പ്രധാനമന്ത്രിയെ ലഭിച്ചതിനാൽ ഈ വർഷത്തെ ദീപാവലി സവിശേഷമാണെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ഇന്ത്യൻ വംശജയുമായ ഗീതാ ഗോപിനാഥ് ട്വിറ്ററിൽ കുറിച്ചു.

ചരിത്രം കുറിച്ച ഋഷി സുനകിനെ, മിസിസ്സിപ്പി സ്റ്റേറ്റ് ബോർഡ് ഓഫ് മെൻ്റൽ ഹെൽത്ത് തലവൻ ഡോ. സമ്പത്ത് ശിവാംഗി അഭിനന്ദിച്ചു. 75 വർഷം മുൻപ് ബ്രിട്ടൺ കൊളോണിയൽ ഇന്ത്യയുടെ ഭരണാധികാരികളും ഏറ്റവും വലിയ അധികാര കേന്ദ്രവുമായിരുന്നു. ആ സ്ഥാനത്ത് ഋഷി എത്തിയത് കാണുന്ന ഇന്ത്യക്കാർക്ക് അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.

advertisement

ഋഷിയുടെ കുടുംബാംഗങ്ങൾ കർണ്ണാടകത്തിലെ അത്താണിയിൽ നിന്നുള്ളവരായതിനാൽ, അദ്ദേഹത്തേയും കുടുംബത്തേയും തനിക്ക് വർഷങ്ങളായി വ്യക്തിപരമായി അറിയാമെന്നും സമ്പത്ത് പറഞ്ഞു. ഋഷിയുടെ ഭാര്യാ മാതാവായ സുധാ മൂർത്തിയുടെ പിതാവ് മെഡിക്കൽ സ്കൂളിൽ തൻ്റെ പ്രൊഫസർ ആയിരുന്ന കാര്യം അദ്ദേഹം ഓർത്തെടുത്തു.

Also read : ബോറിസ് ജോൺസൻ പുറത്ത്; ഋഷി സുനകിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് പിന്തുണച്ച് 140 ലേറെ എംപിമാർ

യുകെയുടെ സാമ്പത്തിക വ്യവസ്ഥയിൽ വരും വർഷങ്ങളിൽ വിജയകരമായ പരിവർത്തനങ്ങൾ വരുമെന്ന് താൻ കരുതുന്നതായും തൻ്റെ രാജ്യത്തിനും ഇന്ത്യൻ വംശജർക്കും തൻ്റെ മാതൃഭൂമിക്കും യശ്ശസ്സും നല്ല വിശ്വാസ്യതയും നൽകാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നതായും സമ്പത്ത് കൂട്ടിച്ചേർത്തു.

advertisement

ദക്ഷിണേഷ്യൻ പാരമ്പര്യത്തിന് ഉടമയും ഹിന്ദുവുമായ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി, ഈ സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്നീ നേട്ടങ്ങൾ കരസ്ഥമാക്കിയ ഋഷി സുനകിനെ ന്യൂയോർക്കിൽ നിന്നുള്ള ബിസിനസുകാരനായ അൽ മേസൺ അഭിനന്ദിച്ചു.

Also read : ഋഷി സുനക് ബ്രിട്ടന്‍റെ 57-ാം പ്രധാനമന്ത്രിയാകും; മുഖ്യ എതിരാളി പെന്നി മോർഡന്‍റ് പിൻമാറി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യുകെയിലെ ആദ്യ ഹിന്ദു പ്രധാനമന്ത്രിയായ ഋഷി സുനകിനെ കനേഡിയൻ പാർലമെൻ്റ് അംഗമായ ചന്ദ്ര ആര്യ തൻ്റെ പ്രസ്താവനയിൽ അഭിനന്ദിച്ചു. പൊതു സേവന രംഗത്ത് കൂടുതൽ സജീവമായി ഇടപെടാൻ അദ്ദേഹത്തിൻ്റെ നേട്ടം കാനഡയിലെ പുതു തലമുറയ്ക്ക് പ്രചോദനമാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
ഋഷി സുനകിൻ്റെ സ്ഥാനാരോഹണം; അഭിനന്ദനങ്ങളുമായി ഗീതാ ഗോപിനാഥ് അടക്കം പ്രമുഖർ
Open in App
Home
Video
Impact Shorts
Web Stories